
വിർജീനിയയിലെ ഒരു ഫാമിൽ നടത്തിയ റെയ്ഡിനിടെ 150 ലധികം ബോംബുകളും ബോംബ് നിർമാണ സമഗ്രികളും കണ്ടെത്തിയതായി എഫ്ബിഐ പറയുന്നു. FBIയുടെ ചരിത്രത്തിൽ ഇത്രയധികം സ്ഫോടക വസ്കുക്കൾ പിടികൂടിയ മറ്റൊരു സംഭവം ഇല്ല.
വാഷിംഗ്ടൺ ഡിസിക്ക് 180 മൈൽ തെക്ക് വശത്തുള്ള വൈറ്റ് കൗണ്ടിയിൽ ബ്രാഡ് സ്പാഫോർഡ് എന്ന വ്യക്തിയുടെ 20 ഏക്കർ ഫാമിൽ നിന്നാണ് ഇത് കണ്ടെത്തിയത്. ഇയാളെ FBI അറസ്റ്റ് ചെയ്തു. ഡിസംബർ 17നാണ് റെയ്ഡ് നടത്തനത്. ഇയാളും ഭാര്യയും 2 കൊച്ചുകുട്ടികളും അവിടെ ജീവിച്ചുവരികയായിരുന്നു. ഇയാൾ വെടിക്കോപ്പുകൾ ശേഖരിക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ്.
“#nolivesmatter” എന്ന് ലേബൽ ചെയ്ത ഒരു ബാക്ക്പാക്ക് അയാളുടെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നു കണ്ടെത്തിയിരുന്നു. അതിൽ നിറയെ ആയുധങ്ങളുണ്ടായിരുന്നു. “#nolivesmatter” എന്നത് ഒരു തീവ്ര വലതുപക്ഷ – സർക്കാർ വിരുദ്ധ പ്രസ്ഥാനമാണ്. തീവ്രവാദ പ്രത്യയശാസ്ത്രം, ടാർഗെറ്റുചെയ്ത ആക്രമണങ്ങൾ, കൂട്ടക്കൊലകൾ, ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രസ്ഥാനമാണ് നോലിവ്സ്മാറ്റർ.
വീടിനു ചുറ്റും പലസ്ഥലങ്ങളിലായി സ്ഫോടകവസ്തുക്കൾ ചിതറിക്കിടക്കുന്നതായി കണ്ടെത്തി. നിരവധി “പൈപ്പ് ബോംബുകൾ” ഗാരേജിൽ നിറമനുസരിച്ച് അടുക്കി വച്ചിരുന്നു. ചിലത് “മാരകം” എന്നു ലേബൽ ചെയ്തിരുന്നു. വസ്ത്രത്തിൽ നിറച്ച നിലയിൽ നിരവധി “മനുഷ്യ ബോംബുകൾ’ കണ്ടെത്തിയിട്ടുണ്ട്.
പൈപ്പ് ബോംബുകൾക്ക് പുറമേ, HMTD എന്ന് വിളിക്കപ്പെടുന്ന ഒരു ജാർ കണ്ടെത്തിയതായി അന്വേഷകർ പറയുന്നു. താപനിലയിൽ ഉണ്ടാകുന്ന ചെറിയ വ്യതിയാനം മതി ഇതുപൊട്ടിത്തെറിക്കും. എച്ച്എംടിഡിയുടെ ജാർ “അപകടകരം”, “സ്പർശിക്കരുത്” എന്നിങ്ങനെ ലേബൽ ചെയ്ത് വീട്ടിലെ ഫ്രിജിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്നു.
ഷൂട്ടിങ് ടാർഗെറ്റ് പരിശീലനത്തിനായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഫോട്ടോകൾ ഉപയോഗിച്ചതായും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് കൊല്ലപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.
ഇയാൾ അടുത്തിടെ പ്രാദേശിക റേഞ്ചിൽ സ്നിപ്പർ-റൈഫിൾ ഷൂട്ടിംഗിൽ പലിശീലനത്തിനു പോയിരുന്നു.
2021-ൽ “വീട്ടിൽ നിർമ്മിച്ച സ്ഫോടക വസ്തു ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തറിയുണ്ടായി വലത് കൈയിലെ മൂന്ന് വിരലുകൾ നഷ്ടപ്പെട്ടിരുന്നു. അതിനു ശേഷവും സ്പാഫോർഡ് ബോംബുകൾ നിർമ്മിക്കുന്നത് തുടർന്നുവെന്ന് പേര് വെളിപ്പെടുത്താത്ത ഒരു അയൽക്കാരൻ പൊലീസിനെ അറിയിച്ചു.
ഒരു മെഷീൻ ഷോപ്പിൽ ജോലി ചെയ്തിരുന്ന സ്പാഫോർഡ്, കാണാതാകുന്ന കുട്ടികളെ ഫെഡറൽ ഗവൺമെൻ്റ് സ്കൂൾ ഷൂട്ടർമാരായി പരിശീലിപ്പിക്കാൻ രഹസ്യമായി എടുത്തിരിക്കുകയാണെന്ന് വ്യാജ വിവരം പ്രചരിപ്പിച്ചിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു.
FBI catches largest explosives from a Virginia farm