ജോർജ് ഫ്‌ളോയിഡിനായുള്ള പ്രതിഷേധത്തിൽ മുട്ടുകുത്തി ഐക്യദാർഢ്യം; 15 എഫ്ബിഐ ഏജന്‍റുമാരെ പിരിച്ചുവിട്ടു

വാഷിംഗ്ടൺ: 2020ൽ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ കത്തിപ്പടരുന്നതിനിടെ, പ്രകടനക്കാർക്കൊപ്പം മുട്ടുകുത്തി നിന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച 15 എഫ്ബിഐ ഏജന്റുമാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. മാസങ്ങൾ നീണ്ട അവലോകനത്തിന് ശേഷമാണ് ഈ പിരിച്ചുവിടലുകൾ. മുട്ടുകുത്തിയ സംഭവവുമായി ബന്ധമുള്ള 15 ഏജന്‍റുമാരെയാണ് ലക്ഷ്യമിട്ടതെന്ന് ഈ വിഷയം കൈകാര്യം ചെയ്ത ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും മുട്ടുകുത്താത്ത ചില ഏജന്റുമാരെ പിരിച്ചുവിട്ടിട്ടില്ലെന്നും ഈ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

15 ഏജന്റുമാരെ പിരിച്ചുവിട്ട നടപടിയെ എഫ്.ബി.ഐ. ഏജന്റ്‌സ് അസോസിയേഷൻ ശക്തമായി വിമർശിച്ചു. എഫ്.ബി.ഐ. ഡയറക്ടർ കാഷ് പട്ടേലിന്റെ നേതൃത്വത്തെ വിമർശിച്ച അസോസിയേഷൻ, ഈ പിരിച്ചുവിടലുകൾ ഏജന്റുമാരുടെ “നിയമപരമായ നടപടികൾക്കുള്ള അവകാശം (due process rights) ലംഘിക്കുന്നു” എന്ന് കുറ്റപ്പെടുത്തി.

“പട്ടേലിന്റെ അപകടകരമായ പുതിയ നടപടികൾ ബ്യൂറോയെ ദുർബലപ്പെടുത്തുകയാണ്. കാരണം, ഇത് വിലയേറിയ വൈദഗ്ധ്യം ഇല്ലാതാക്കുകയും നേതൃത്വവും ജീവനക്കാരും തമ്മിലുള്ള വിശ്വാസം തകർക്കുകയും ചെയ്യുന്നു. കൂടാതെ, കഴിവുള്ള ഏജന്റുമാരെ റിക്രൂട്ട് ചെയ്യുന്നതിനും നിലനിർത്തുന്നതിനും ഇത് തടസ്സമുണ്ടാക്കുന്നു, ഇത് ആത്യന്തികമായി നമ്മുടെ രാജ്യത്തെ വലിയ അപകടത്തിലാക്കുന്നു,” സംഘടന വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

More Stories from this section

family-dental
witywide