ലോസാഞ്ചലസ് സെൻ്റ് അൽഫോൻസാ സിറോ മലബാർ ദേവാലയത്തിൽ അൽഫോൽസാമ്മയുടെ തിരുനാൾ ജൂലൈ 18 മുതൽ 28 വരെ

മനു തുരുത്തിക്കാടൻ

ലോസാഞ്ചലസ് സെയിന്റ് അൽഫോൻസാ സിറോ മലബാർ ദേവാലയത്തിൽ വിശുദ്ധ അൽഫോസൻസാമ്മയുടെ തിരുനാൾ ജൂലൈ 18 മുതൽ 28 വരെ ഭക്തിആദരപൂർവ്വം കൊണ്ടാടുന്നു.

ജൂലൈ 18 ന് ആഘോഷമായ തിരുനാൾ കൊടിയേറ്റത്തിന് ശേഷം ഇടവക വികാരി റവ. ഫാദർ ജെയിംസ് നിരപ്പേലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും അർപ്പിക്കും.അന്നേദിവസം ഇടവകയിലെ മരിച്ച വിശ്വാസികൾക്കു വേണ്ടിയായിരിക്കും കുർബാന അർപ്പിക്കപ്പെടുന്നത്.

തുടർന്നുള്ള ദിവസങ്ങളിൽ വിശുദ്ധ കുർബാനയും ഉദ്ദിഷ്ട കാര്യങ്ങൾക്കായുള്ള നൊവേനയും ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളിൽ റവ. ഫാദർ ഷിന്റോ സെബാസ്റ്റ്യൻ, റവ. ഫാദർ ബിനോയ് നരമംഗലത്ത്,   റവ.ഫാദർ ബിബിൻ എടശ്ശേരി, റവ. ഫാദർ ദേവസി പൈനാടത്ത്, റവ. ഫാദർ ഷിജു മോൻ തോട്ടപ്പുറത്ത്, റവ. ഫാദർ ദിലീപ് സെബാസ്റ്റ്യൻ, റവ. ഫാദർ ജിജോ ജോസഫ് എന്നീ വൈദികർ വിശുദ്ധ കുർബാനയ്ക്കും നൊവേനക്കും മുഖ്യകാർമികത്വം വഹിക്കുന്നതായിരിക്കും .

പ്രധാന തിരുനാളിന്റെ ഒന്നാം ദിവസമായ ജൂലൈ 26 ശനിയാഴ്ച റവ. ഫാദർ അഖിൽ തോമസ് പച്ചിക്കരയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാനയും, നൊവേനയും അതേത്തുടർന്ന് സ്‌നേഹവിരുന്നും യുവജനങ്ങളുടെ കലാപരിപാടിയും ഉണ്ടായിരിക്കുന്നതാണ്.അന്നേദിവസം തന്നെ പ്രോഡിഗ്വൽ മ്യൂസിക് നയിക്കുന്ന സംഗീതവിരുന്ന് തിരുനാളിന് കൂടുതൽ മികവേകുന്നു.

ജൂലൈ 27 ഞായർ ആണ് പ്രധാന തിരുനാളിന്റെ രണ്ടാം ദിവസം. ഫൊറാന വികാരി റവ. ഫാദർ ക്രിസ്റ്റി പറമ്പ് കാട്ടിൽ ആയിരിക്കും അന്നത്തെ ആഘോഷമായ കുർബാനയുടെയും ലദീഞ്ഞിന്റെയും മുഖ്യകാർമികൻ. തുടർന്നുള്ള വിശുദ്ധ അൽഫോൻസാമ്മയുടെ രൂപവും വഹിച്ചുള്ള പ്രദക്ഷിണം തിരുനാളിന്റെ മുഖ്യാകർഷണമായിരിക്കും. ചെണ്ടമേളവും സ്‌നേഹവിരുന്നും തുടർന്നുണ്ടാകും. ജൂലൈ 28ന് തിരുനാൾ സമാപിക്കും.

തിരുനാളിൽ പങ്കുചേരാനും വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥം വഴി ദൈവാനുഗ്രഹം കൈക്കൊള്ളാനും ഇടവകാവികാരി റെവ. ഫാദർ ജെയിംസ് നിരപ്പേൽ, ട്രസ്റ്റിമാരായ ഷാജി മറ്റപ്പള്ളി, ജോജോ ജോസ്, തിരുനാൾ കൺവീനർ ഷെല്ലി മേച്ചേരി എന്നിവർ എല്ലാവരെയും സാദരം ക്ഷണിക്കുന്നു.

Feast At the St. Alphonsa Syro-Malabar Church in Los Angeles

More Stories from this section

family-dental
witywide