യുഎസിലേക്ക് കടത്തിയ കോടികള്‍ വിലമതിക്കുന്ന ഈജിപ്ഷ്യന്‍ പുരാവസ്തുക്കള്‍ പിടിച്ചെടുത്ത് ഫെഡറല്‍ ഏജന്‍സികള്‍

വാഷിംഗ്ടണ്‍ : യുഎസിലെ സ്വകാര്യ വ്യക്തികള്‍ക്കായി അനധികൃതമായി കടത്തിക്കൊണ്ടുവന്ന കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഈജിപ്ഷ്യന്‍ പുരാവസ്തുക്കള്‍ ഫെഡറല്‍ ഏജന്‍സികള്‍ പിടിച്ചെടുത്തു. ഏകദേശം 6 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഒരു ഫ്യൂണറല്‍ സ്റ്റാച്യൂ ഉള്‍പ്പെടെയാണ് അധികൃതര്‍ പിടിച്ചെടുത്തത്.

ഷിപ്പിംഗ് പേപ്പര്‍വര്‍ക്കുകളില്‍ ‘ഹോം ഡെക്കര്‍’, ‘സ്റ്റോണ്‍ ഗാര്‍ഡന്‍ സ്റ്റാച്യു’ എന്നിങ്ങനെയൊക്കെ തെറ്റിധരിപ്പിക്കുന്ന രീതിയില്‍ ലേബല്‍ ചെയ്താണ് ഇവ കടത്തിക്കൊണ്ടുവന്നതെന്ന് യുഎസ് നീതിന്യായ വകുപ്പ് പറഞ്ഞു.

‘ഈ നിധികള്‍ അമേരിക്കയിലേക്ക് കടത്താന്‍ ഉപയോഗിച്ച വഞ്ചനാപരമായ രീതികള്‍ നമ്മുടെ ഇറക്കുമതി നിയമങ്ങള്‍ ലംഘിക്കുക മാത്രമല്ല, സാംസ്‌കാരിക ചരിത്രത്തിന്റെ സമഗ്രത സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു,’ ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ് ബാള്‍ട്ടിമോറിന്റെ ചുമതലയുള്ള ആക്ടിംഗ് സ്‌പെഷ്യല്‍ ഏജന്റ് ഇവാന്‍ കാമ്പനെല്ല പറഞ്ഞു. ആഗോള വ്യാപാര മാര്‍ഗങ്ങള്‍ ചൂഷണം ചെയ്യുന്ന നിയമവിരുദ്ധ ശൃംഖലകളെ തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്നും നീതി വകുപ്പ് പറഞ്ഞു. മേരിലാന്‍ഡ് ഡിസ്ട്രിക്റ്റിനായുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ കണ്ടുകെട്ടിയ 14 പുരാവസ്തുക്കള്‍ ഹാജരാക്കിയെന്നും അധികൃതര്‍ വ്യക്തമാക്കി.

6 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഒരു ഫ്യൂണറല്‍ സ്റ്റാച്യൂ സഖാറയിലോ ഗിസയിലോ ഉള്ള ഒരു പുരാവസ്തു സ്ഥലത്ത് നിന്നാണ് എത്തിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. രണ്ട് സ്ഥലങ്ങളിലും രാജകീയ സെമിത്തേരി സ്ഥലങ്ങളുണ്ട്, അവ ഇന്നത്തെ ഈജിപ്തിലെ പുരാതന നഗരമായ മെംഫിസിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

ന്യൂയോര്‍ക്ക് സിറ്റി, സിന്‍സിനാറ്റി, അലാസ്‌കയിലെ ആങ്കറേജ് എന്നിവിടങ്ങളിലെ യുഎസ് വിമാനത്താവളങ്ങളിലില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. വിദേശ ഷിപ്പര്‍മാരില്‍ നിന്ന് എത്തിയ പാഴ്‌സലുകള്‍ പരിശോധിക്കുന്നതിനിടെയാണ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ പുരാവസ്തുക്കള്‍ കണ്ടെത്തിയത്. പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

Federal agencies seize ancient Egyptian artifacts worth millions smuggled into the US

More Stories from this section

family-dental
witywide