നെക്സ്റ്റ് മിഷൻ ഇൻ സാൻ ഫ്രാൻസിസ്കോ! ട്രംപ് ഭരണകൂടത്തിന്‍റെ കടുത്ത നീക്കം; ഈ ആഴ്ച തന്നെ ഫെഡറൽ ഏജന്‍റുമാരെ അയക്കാൻ നീക്കം

വാഷിംഗ്ടൺ: പുതിയ കുടിയേറ്റ, കുറ്റകൃത്യ വിരുദ്ധ നിയമ നിർവ്വഹണ ദൗത്യങ്ങൾക്കായി ഈ ആഴ്ച തന്നെ സാൻ ഫ്രാൻസിസ്കോ പ്രദേശത്തേക്ക് ഡസൻ കണക്കിന് ഫെഡറൽ ഏജന്‍റുമാരെ അയക്കാൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇന്ന് തന്നെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുറ്റകൃത്യങ്ങൾ വർധിച്ചുവെന്ന് ഭരണകൂടം ആരോപിക്കുന്ന നഗരങ്ങളിൽ നാഷണല്‍ ഗാർഡിനെ വിന്യസിക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഞായറാഴ്ച ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ പുതിയ നീക്കം.

പുതിയ വിന്യാസത്തിൽ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) ഉദ്യോഗസ്ഥരുടെ വലിയ സംഘം ഉണ്ടാകുമെന്നും, ഇവർ വ്യാഴാഴ്ച തന്നെ സാൻഫ്രാൻസിസ്കോ പ്രദേശത്ത് എത്തിത്തുടങ്ങുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫെഡറൽ ഏജന്‍റുമാരെ വിന്യസിക്കാനുള്ള ഭരണകൂടത്തിന്‍റെ പദ്ധതിയെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തത് സാൻഫ്രാൻസിസ്കോ ക്രോണിക്കിൾ ആണ്.

എന്നാൽ, വിന്യാസത്തിനായുള്ള അന്തിമ പദ്ധതികളും ഏജന്റുമാരെ നിയമിക്കേണ്ട സ്ഥലങ്ങളും ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്ന് നിയമ നിർവ്വഹണ വൃത്തങ്ങൾ പറഞ്ഞു. ഇത് പരസ്യമായതിനാൽ ഈ നീക്കം പിൻവലിക്കാനും സാധ്യതയുണ്ട്. “പരിഹരിക്കാൻ കഴിയുന്ന മഹത്തായ നഗരങ്ങളിൽ” ഒന്നാണ് സാൻ ഫ്രാൻസിസ്കോ എന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനോട് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ബേ ഏരിയയിലേക്ക് ഫെഡറൽ സൈന്യത്തെ വിന്യസിക്കുന്നതിനെക്കുറിച്ച് ട്രംപ് നേരത്തെയും ആലോചിച്ചിരുന്നു.

More Stories from this section

family-dental
witywide