ട്രംപ് ഭരണകൂടത്തെ വിമർശിച്ചതിന് മൂന്ന് മാസത്തെ അവധിയിൽ, കൂടുതല്‍ കടുപ്പിച്ചില്ല; സസ്‌പെൻഷനിലായിരുന്ന ഫെമ ജീവനക്കാരെ തിരിച്ചെടുത്തു

വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തെ വിമര്‍ശിച്ചതിന് സസ്‌പെൻഷനിലായിരുന്ന ഫെമ (FEMA) ജീവനക്കാരെ തിരിച്ചെടുത്തു. കോൺഗ്രസിന് ഒരു തുറന്ന കത്ത് നൽകി ട്രംപ് ഭരണകൂടത്തിൻ്റെ ദുരന്ത നിവാരണ ഏജൻസിയായ ഫെമ യുടെ അഴിച്ചുപണിയെ വിമർശിക്കുകയും ഇത് അമേരിക്കൻ പൗരന്മാരുടെ ജീവന് അപകടമുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതിൻ്റെ പേരിൽ നിർബന്ധിത അവധിയിലായിരുന്ന ഒരു കൂട്ടം ഫെമ ജീവനക്കാരെയാണ് മൂന്ന് മാസത്തിന് ശേഷം തിരിച്ചെടുത്തത്.

കഴിഞ്ഞ ആഴ്ചയിൽ ഒരു ഡസനിലധികം ജീവനക്കാർക്ക് ഫെഡറൽ എമർജൻസി മാനേജ്‌മെൻ്റ് ഏജൻസിയിൽ നിന്ന് തിരിച്ചെടുക്കൽ അറിയിപ്പുകൾ ലഭിച്ചതായി ഇമെയിലുകളും വിവിധ വൃത്തങ്ങളും പറയുന്നു. “ദുർനടപ്പിനെതിരായ അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നു, അതിൻ്റെ ഫലമായി നിങ്ങളെ അഡ്മിനിസ്ട്രേറ്റീവ് ലീവിൽ നിന്ന് നീക്കം ചെയ്യുന്നു,” ഒരു ഇമെയിലിൽ പറയുന്നു. ഇതിൽ ചില ജീവനക്കാർ ജോലിയിൽ പ്രവേശിച്ചു, മറ്റുള്ളവർ ഈ ആഴ്ച തങ്ങളുടെ ടീമുകളിൽ ചേരും.

തിരിച്ചെടുത്തവരിൽ ഒരാളായ ഫെമയുടെ എക്സ്റ്റേണൽ അഫയേഴ്സ് ഓഫീസർ വിർജീനിയ കേസ് പ്രതികരിച്ചിട്ടുണ്ട്. “ഞാൻ ഞെട്ടിപ്പോയി. ഞങ്ങൾ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുമെന്നാണ് ഞാൻ ശരിക്കും കരുതിയത്.” എന്നാണ് അദ്ദേഹം പറഞ്ഞു. ഫെമയും ഏജൻസിയുടെ മേൽനോട്ടം വഹിക്കുന്ന ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയും ചോദ്യങ്ങളോട് പ്രതികരിച്ചിട്ടില്ല.

More Stories from this section

family-dental
witywide