അറബിക്കടലിൽ ചരിഞ്ഞ കപ്പലിൽ നിന്ന് വീണ കണ്ടെയ്‌നര്‍ മുറിച്ചു മാറ്റവേ തീപ്പിടിത്തം, കൊല്ലത്ത് അപകടമൊഴിവാക്കി ഫയർ ഫോഴ്‌സ്

കൊല്ലം: ശക്തികുളങ്ങര പള്ളിക്ക് സമീപം കണ്ടെയ്‌നര്‍ മുറിച്ചു മാറ്റുന്നതിനിടെ തീപ്പിടിത്തം. പ്രദേശത്ത് വ്യാപകമായി പുക പടര്‍ന്നു.പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശക്തികുളങ്ങരയില്‍ അടിഞ്ഞ MSC എല്‍സ ത്രീ കപ്പലിലെ കണ്ടെയ്‌നര്‍ മുറിച്ചു മാറ്റുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. ഗ്യാസ് കട്ടിങ് നടത്തുന്നതിനിടെ കണ്ടെയനറിലെ തെര്‍മോക്കോള്‍ കവചത്തിലാണ് തീ പിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

അതിനിടെ ചരക്ക് കപ്പല്‍ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എം എസ് സി എല്‍സ 3 കപ്പല്‍ അപകടത്തില്‍പ്പെട്ട് അപകടകരമായ വസ്തുക്കളടങ്ങിയ നൂറോളം കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകിപ്പോയിരുന്നു. ഇത് സംസ്ഥാനത്തിൻ്റെ വിവിധ തീരത്തടിയുന്നതിനാൽ സുരക്ഷിതമായി കരക്കുകയറ്റുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനിടെയാണ് സർക്കാർ നടപടി.

More Stories from this section

family-dental
witywide