യുഎസ് പൗരത്വം ലഭിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; യുഎസില്‍ 15 വര്‍ഷത്തിലേറെ ജോലി ചെയ്ത ഇന്ത്യന്‍ ടെക്കി ഇപ്പോള്‍ ഊബര്‍ ഡ്രൈവര്‍, ചർച്ചയായി സോഷ്യല്‍ മീഡിയ പോസ്റ്റ്

ഫ്രാന്‍സിസ്‌കോ: യുഎസിലേക്ക് കുടിയേറാനും പൗരത്വം ലഭിക്കാനും നിരവധി ആളുകള്‍ പരിശ്രമിക്കുമ്പോള്‍ യുഎസ് പൗരത്വം ലഭിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ഇന്ത്യക്കാരനാണ് ചര്‍ച്ചാ വിഷയം. ഇപ്പോള്‍ ഇയാള്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഊബര്‍ ഓടിക്കുകയാണ്. അടുത്തിടെ സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഒരു കുറിപ്പില്‍ നിന്നാണ് ഇക്കാര്യം ലോകം അറിയുന്നത്. താന്‍ ബുക്ക് ചെയ്ത ഊബറില്‍ യാത്ര ചെയ്യവേയാണ് ഇയാളെ കണ്ടുമുട്ടിയതെന്ന റൊണാള്‍ഡ് നെതാവത് എന്ന വ്യക്തി കുറിച്ചു. താന്‍ ബുക്ക് ചെയ്ത ഊബര്‍ ഓടിച്ച വ്യക്തിയെ പരിചയപ്പെട്ടപ്പോഴാണ് താന്‍ ഞെട്ടിപ്പോയതെന്നും ഇയാള്‍ യുഎസ് പൗരത്വം ലഭിച്ച ഇന്ത്യന്‍ വംശജനാണെന്നും നെതാവത് പറയുന്നു. വെളിപ്പെടുത്താത്ത ഈ ഊബര്‍ ഡ്രൈവര്‍ പ്രോജക്ട് മാനേജ്മെന്റില്‍ 25 വര്‍ഷത്തെ പരിചയമുള്ള ഒരു ഇന്ത്യക്കാരനാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഉബര്‍ ഡ്രൈവറുമായി ഒരു സംഭാഷണം ആരംഭിച്ചപ്പോള്‍, അദ്ദേഹം 40 വയസ്സ് തികയുന്ന ഒരു ഇന്ത്യക്കാരനാണെന്നും, ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് അമേരിക്കയില്‍ എത്തിയിരുന്നുവെന്നും, സാങ്കേതികവിദ്യയില്‍ മികച്ച ഒരു കരിയര്‍ കെട്ടിപ്പടുത്തിരുന്നുവെന്നും അറിയാന്‍ കഴിഞ്ഞു. അടുത്തിടെ യുഎസ് ആസ്ഥാനമായ കോഗ്‌നിസെന്റ് കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നുവെന്നും തുടര്‍ന്നാണ് താന്‍ ഊബര്‍ ഓടിക്കാന്‍ തുടങ്ങിയതെന്നും ഇദ്ദേഹം നെതാവതിനോട് വെളിപ്പെടുത്തുകയായിരുന്നു. ആന്റിം ലാബ്സിലെ സ്ഥാപക ഗവേഷണ എഞ്ചിനീയറായ നെതാവത്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ തന്റെ അനുഭവം പങ്കുവെച്ചപ്പോള്‍ നിരവധിപ്പേരാണ് പ്രതികരണവുമായി എത്തിയത്.

2007 ല്‍, ഈ ഡ്രൈവര്‍ എച്ച്-1ബി വിസയില്‍ യുഎസില്‍ എത്തി. വെരിസോണ്‍, ആപ്പിള്‍ പോലുള്ള ചില മുന്‍നിര കമ്പനികളില്‍ ജോലി ചെയ്തിരുന്നു, കൂടാതെ ഒരു ഐടി സ്ഥാപനത്തിന്റെ സിടിഒ ആയി പോലും പ്രവര്‍ത്തിച്ചു. യുഎസില്‍ 15 വര്‍ഷം ജോലി ചെയ്ത ശേഷം, ഇന്ത്യന്‍ ടെക്കിക്ക് യുഎസ് പൗരത്വം ലഭിച്ചു. എന്നിരുന്നാലും, അടുത്തിടെ കോഗ്‌നിസെന്റ് അദ്ദേഹത്തെ പിരിച്ചുവിട്ടതിനാല്‍, അദ്ദേഹത്തിന്റെ കരിയര്‍ പാത മുറിഞ്ഞുപോയി. പിന്നീട് ഊബറിലൂടെ വരുമാനം കണ്ടെത്താനുള്ള നീക്കത്തിലായി ഇദ്ദേഹം. ഡ്രൈവറുടെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ടുകളും തെതാവത് തെളിവായി പങ്കിട്ടു.

വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് അമേരിക്കയില്‍ താല്‍ക്കാലികമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന എച്ച്1ബി വിസയെക്കുറിച്ചുള്ള ഒരു ചര്‍ച്ചയ്ക്ക് ഈ പോസ്റ്റ് തുടക്കമിട്ടു. വിദേശികള്‍ അമേരിക്കക്കാരുടെ ജോലി തട്ടിയെടുക്കുമെന്ന ആശങ്കകള്‍ കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി വിസ പ്രോഗ്രാം കൂടുതല്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. വിസാ ഫീസ് ഒരുലക്ഷത്തിലേക്ക് ഉയര്‍ത്തിയ പ്രസിഡന്റ് ട്രംപിന്റെ തീരുമാനവും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

Fired after getting US citizenship; Indian techie who worked in US for 15 years is now an Uber driver.

More Stories from this section

family-dental
witywide