
പടിഞ്ഞാറൻ യു.എസ്. സംസ്ഥാനമായ ഐഡഹോയിൽ ഉണ്ടായ കാട്ടുതീ അണയ്ക്കാനെത്തിയ അഗ്നിശമന സേനാ പ്രവർത്തകർക്ക് നേരെ വെടിവയ്പ്. രണ്ടു സേനാംഗങ്ങൾ കൊല്ലപ്പെട്ടു. അക്രമികൾ ഒളിച്ചിരുന്നു വെടിയുതിർക്കുകയായിരുന്നു. ഇവരെ ഇതുവരെ പിടികൂടിയിട്ടില്ല. അക്രമികൾ എത്ര പേരുണ്ടെന്ന് അറിയില്ല. വിവിധ ഭാഗങ്ങളിൽ നിന്ന് വെടിയുണ്ടകൾ പാഞ്ഞുവന്നതായാണ് വിവരം. കാൻഫീൽഡ് കുന്നുകൾക്ക് സമീപം കോർ ഡിലൈൻ നഗരപ്രാന്തത്തിലാണ് സംഭവം നടക്കുന്നത്. കാൻഫീൽഡ് മൗണ്ടൻ ട്രെയിൽഹെഡിനും നെറ്റിൽടൺ ഗൾച്ച് റോഡിനും ചുറ്റുമുള്ള പ്രദേശങ്ങൾ ഒഴിവാക്കണമെന്ന് ആളുകളോട് കൂട്ടെനായി കൗണ്ടി എമർജൻസി മാനേജ്‌മെന്റ് ഓഫിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആളുകൾ മലകയറ്റത്തിനായി പോകുന്ന സ്ഥലമാണിത്.
പ്രതികൾ ഇപ്പോഴും ഒളിവിലായതിനാൽ കോയർ ഡി’അലീൻ നഗരത്തിലുള്ള താമസക്കാരോട് ശ്രദ്ധിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
പിന്തുണ നൽകുന്നതിനായി” ഏജന്റുമാർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടർ ഡാൻ ബോംഗിനോ പറഞ്ഞു.
“ഒന്നിലധികം അഗ്നിശമന സേനാംഗങ്ങൾ” ആക്രമിക്കപ്പെട്ടതായി ഗവർണർ ബ്രാഡ് ലിറ്റിൽ എക്‌സിൽ പോസ്റ്റ് ചെയ്തു.
Firefighters fighting wildfire in Idaho shot 2 injured