
വാഷിങ്ടൺ: ലൊസാഞ്ചലസിലെ ഹോളിവുഡ് മലനിരകളിലടക്കം പടർന്നുപിടിച്ച ജനുവരിയിലെ വൻ തീപിടിത്തം മനുഷ്യനിർമിതമെന്നു കണ്ടെത്തൽ. കേസിൽ ജോനാഥൻ റിൻഡർനെക്റ്റ് (29) യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ്ന്ററിന്റെ പിടിയിലായി.
സമ്പന്ന മേഖലയായ പാലിസേഡ്സിൽ 13പേരുടെ മരണത്തിനും 23,000 ഏക്കർ വനനാശത്തിനും കൂറ്റൻ ബംഗ്ലാവുകളടക്കം 6000 കെട്ടിടങ്ങൾ ചാരമാകുന്നതിനും കാരണമായ തീ കൊളുത്തിയെന്ന കുറ്റത്തിനാണ് ജോനാഥൻ റിൻഡർനെക്റ്റ് അറസ്റ്റിലായത്. തീപിടിത്തം അഗ്നിരക്ഷാസേനയിൽ വിളിച്ച് അറിയിച്ചതും റിൻഡർനെക്റ്റ് തന്നെയായിരുന്നു.
ലൊസാഞ്ചലസിലെ ഹോളിവുഡ് മലനിരകളിലടക്കം പടർന്നുപിടിച്ച ജനുവരി ഒന്നിനു പുലർച്ചെയുണ്ടായ തീ അഗ്നിരക്ഷാസേന അണച്ചെങ്കിലും കനൽ നീറി ജനുവരി ഏഴിനു വീണ്ടും ആളിപ്പടർന്നാണ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തം ആകുകയായിരുന്നു.