ഹൂസ്റ്റണിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ തിരുനാളിന് കൊടിയിറങ്ങുന്നു

ബിബി തെക്കനാട്ട്

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിൻ്റെ നാമധേയത്തിൽ നടന്നു വരുന്ന പ്രധാന തിരുനാളിന്റെ ഭാഗമായി ഇടവകയിലെ എല്ലാ യുവജനങ്ങളും ചേർന്ന് നടത്തുന്ന തിരുനാൾ പരിസമാപ്‌തിയിലേക്ക്. വികാരി ഫാ. എബ്രഹാം മുത്തോലത്ത്, അസിസ്‌റ്റന്റ് വികാരി ഫാ.ജോഷി വലിയവീട്ടിൽ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ എട്ടിന് വൈകിട്ട് 6.30നാണ് കൊടിയേറ്റ് നടത്തപ്പെട്ടത്.

ഒക്ടോബർ 18ന് കുർബാനക്കും ശുശ്രൂഷകൾക്കും കാത്തലിക് ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും തൃശൂർ അതിരൂപതാധ്യക്ഷമിമായ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമ്മികനായിരുക്കും. തുടർന്ന് പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് യുവജനങ്ങളുടെ നേതൃത്വത്തിൽ മെഴുകുതിരി പ്രദിക്ഷിണവും ഉണ്ടായിരിക്കും.

തിരുനാൾ ദിവസം ഒക്ടോബർ 19ന് രാവിലെ 9.30ന് ഷിക്കാഗോ സിറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് പിതാവിൻ്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ റാസ കുർബാനയും, മാർ ആൻഡ്രൂസ് താഴത്ത് തിരുനാൾ സന്ദേശവും നൽകും. ഒക്ടോബർ 19ന് വൈകിട്ട് 6.30ന് ഇടവകയിലെ എല്ലാ കുട്ടികളും യുവജനങ്ങളും ചേർന്ന് അവതരിപ്പിക്കുന്ന കലാസന്ധ്യയും തുടർന്ന് സ്നേഹവിരുന്നും ഉണ്ടാകും.

കൂടാതെ 2025 സെപ്റ്റംബർ 7ന് കത്തോലിക്കാ തിരുസഭവിശുദ്ധനായി പ്രഖ്യാപിച്ച വിശുദ്ധ കാർലോസ് അക്യുറ്റസിന്റെ ആദ്യ തിരുനാൾ ഒക്ടോബർ 12ന് എല്ലാ യുവജനങ്ങളും ചേർന്ന് ഇടവകയിൽ കൊണ്ടാടി. തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം കുർബാനയും നൊവേനയും ഉണ്ടായിരുന്നു.

ഒക്ടോബർ 11, 12 തീയതികളിൽ യുവജനങ്ങൾക്കും, 13 മുതൽ 15 വരെ ഇടവകയിലെ എല്ലാവർക്കും വേണ്ടിയും കുർബാനയ്ക്കു ശേഷം ഒൻപതു മണി വരെ ധ്യാനവും ആരാധനയും നടത്തപ്പെട്ടു. ബ്രദർ പ്രിൻസ് വിതയത്തിൽ, ജെറിൻ, നീതു, റോയ് തച്ചിൽ, ഷീബാ മുത്തോലത്ത്, മിഷനറീസ് ഓഫ് അപ്പോസ്തോലിക് ഗ്രേസ് യുകെ എന്ന ടീം ആണ് ധ്യാനം നയിച്ചത്.

ഒക്ടോബർ 18, 19 തീയതികളിലായി നടക്കുന്ന പ്രധാന തിരുനാളിന് കൈക്കാരന്മാരായ ജായിച്ചൻ തയ്യിൽപുത്തൻപുരയിൽ, ഷാജുമോൻ മുകളേൽ, ബാബു പറയംകാലയിൽ, ജോപ്പൻ പൂവപ്പാടത്ത്, ജെയിംസ് ഇടുക്കുതറയിൽ, പാരിഷ് എസിക്യൂട്ടീവ് അംഗങ്ങളായ ജോസ് പുളിക്കത്തൊട്ടിയിൽ, സിസ്‌റ്റർ റെജി S.J.C, ബിബി തെക്കനാട്ട്, യുവജന പ്രതിനിധി ജെഫ് പുളിക്കത്തൊട്ടിയിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗഭാരവാഹികൾ, യുവജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളായി ഒരുക്കങ്ങളെല്ലാം ഭംഗിയായി പൂർത്തിയായതായി ഫാ. എബ്രഹാം മുത്തോലത്ത്, അസിസ്‌റ്റൻ്റ്. വികാരി ഫാ.ജോഷി വലിയവീട്ടിൽ എന്നിവർ അറിയിച്ചു.

Flags are lowered for the feast day at St. Mary’s Catholic Church in Houston.

More Stories from this section

family-dental
witywide