Tag: St. Mary’s knanaya catholic Church

എക്യുമിനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ്: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകക്ക് ചാമ്പ്യൻഷിപ്പ്
എക്യുമിനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ്: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകക്ക് ചാമ്പ്യൻഷിപ്പ്

റോയി ചേലമലയിൽ ഷിക്കാഗോ:  ഷിക്കാഗോയിലെ പരിസരപ്രദേശങ്ങളിലും ഉള്ള വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ കൂട്ടായ്‌മയായ എക്യൂമെനിക്കൽ കൌൺസിൽ ഓഫ് കേരള ചർച്ചസിന്റെ ആഭിമുഖ്യത്തിൽ നൈൽസിൽ ഉള്ള ഫെല്‍മണ്‍ സ്റ്റേഡിയത്തിൽ വച്ചു നടത്തിയ വോളീബോൾ ടൂർണമെന്റിൽ ഷിക്കാഗോ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക ചാമ്പ്യന്മാരായി. ചിക്കാഗോയിലെ വിവിധ പള്ളികളെ പ്രതിനിധീകരിച്ച് നിരവധി ടീമുകൾ പങ്കെടുത്ത ഈ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചിനെ....

ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ ദേവാലയത്തിൽ ഗ്രാൻഡ് പേരൻ്റ്സ് ഡേ ആഘോഷിച്ചു
ഷിക്കാഗോ സെൻ്റ് മേരീസ് ക്നാനായ ദേവാലയത്തിൽ ഗ്രാൻഡ് പേരൻ്റ്സ് ഡേ ആഘോഷിച്ചു

റോയി ചേലമലയിൽ ഷിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഗ്രാൻഡ് പേരന്റ്സ് ഡേ ജൂലൈ 26 ഞായറാഴ്ച വിപുലമായി ആഘോഷിച്ചു. രാവിലെ പത്തു മണിക്ക് നടന്ന വി. കുർബാനക്ക് ഫാ. ജെയിംസ് മാത്യു പ്ലാത്തോട്ടത്തിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര എന്നിവർ സഹകാർമ്മികരായിരുന്നു. നമ്മുടെ വിശ്വാസ ജീവിതത്തിൽ നേടും തൂണുകളായി നിന്നതു ഗ്രാൻഡ് പേരന്റ്സ് ആണെന്നും അവരിലൂടെ ലഭിച്ച നന്മകൾക്ക് നാം എന്നും നന്ദി ഉള്ളവരായിരിക്കണമെന്നും ഫാ. ജെയിംസ് തന്റെ വചനസന്ദേശത്തിൽ പ്രസ്താവിച്ചു. തുടർന്ന് എല്ലാ ഗ്രാൻഡ് പേരെൻസിനും വേണ്ടി  പ്രത്യേക ആശീർവാദ പ്രാർത്ഥന  നടത്തി. കൊച്ചുമക്കളെ പ്രാതിനിധീകരിച്ച് ഇവാന മണ്ണൂക്കുന്നേൽ ആശംസാ പ്രസംഗം നടത്തി. എല്ലാ ഗ്രാൻഡ് പേരെൻസിനും ഇടവകയുടെ പ്രത്യേക ഉപഹാരം ബഹുമാനപ്പെട്ട വൈദികർ സമ്മാനിച്ചു. തദവസരത്തിൽ കുട്ടികൾ മംഗളഗാനം ആലപിച്ചു.....

ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ പള്ളിയിലെ  ഇടവകദിനം ആഘോഷം അവിസ്മരണീയമായി
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ പള്ളിയിലെ  ഇടവകദിനം ആഘോഷം അവിസ്മരണീയമായി

ഷിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാതോലിക്ക ദേവാലയത്തിലെ ഇടവക ദിനം കർദ്ദിനാൾ മാർ  ജോർജ് കൂവക്കാടിന്റെ  സാന്നിധ്യംകൊണ്ടും  ഭക്തി നിർഭരമായ തിരുക്കർമ്മങ്ങൾകൊണ്ടും മറ്റ് നിരവധി പരിപാടികൾ കൊണ്ടും അവിസ്മരണീയമായി. വത്തിക്കാനിലെ മതാന്തര സംവാദങ്ങളുടെ കാര്യാലയത്തിന്റെ തലവനും മാർപ്പാപ്പയുടെ യാത്രകളുടെ കോർഡിനേറ്ററും മലയാളിയുമായ കർദ്ദിനാൾ മാർ ജോർജ് കൂവക്കാട് ആയിരുന്നു ഈ വർഷത്തെ ഇടവക ദിനത്തിന്റെ മുഖ്യ അതിഥി. ജൂലൈ 12 ഞായറാഴ്ച രാവിലെ 9:45 ന് മുത്തുക്കുടകളുടെയും ചെണ്ട മേളത്തിന്റെയും തൂ വെള്ള വസ്ത്രം അണിഞ്ഞ കുട്ടികളുടെയും മാറ്റ് ഇടവക ജനത്തിന്റെയും നേതൃത്വത്തിൽ കർദ്ദിനാളിനു ഔദ്യോഗികമായ വരവേൽപ്പ് നൽകി. അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര ഷാൾ നൽകിയും, ട്രസ്റ്റീ മെജോ കുന്നശ്ശേരി ബൊക്കെയും വികാരി ഫാ. സിജോ മുടക്കോടിൽ കത്തിച്ച തിരിയും നൽകി കർദിനാളിന്റെ ദേവാലയത്തിലേക്ക് ആനയിച്ചു.  തുർടർന്നു കർദ്ദിനാളിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബാന അർപ്പിച്ചു. ക്നാനായ റീജിയൻ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ, സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ വികാരി ഫാ. അബ്രഹാം കളരിക്കൽ, പ്രസിദ്ധ ധ്യാനഗുരു ഫാ. ജോസഫ് പുത്തൻപുര, ഫാ. ജെറിൻ ക്ലാക്കീൽ , ഫാ. അനീഷ് മാവേലിപുത്തൻപുര എന്നിവർ സഹ കാർമ്മികരായിരുന്നു. ബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തിൽ കർദ്ദിനാൾ ദൈവം 12 ശ്ലീഹന്മാരെപ്പോലെ എളിയവരിലൂടെയാണ് സഭയെ നടത്തുന്നതെന്നും സഹായം ആവശ്യമായവർക്കു താങ്ങായി താങ്ങായി പ്രവർത്തിക്കുവാൻ ഇടവകക്ക് സാധിക്കട്ടെ എന്ന് പ്രത്യാശിച്ചു. കുർബ്ബാനക്ക് ശേഷം ഇടവകയുടെ പതിനാറാം സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള ഇടവക ദിനത്തിന്റെ പൊതുസമ്മേളനം നടന്നു. വികാരി ഫാ. സിജു മുടക്കോടിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. ഫാ. തോമസ് മുളവനാൽ, ഫാ. അബ്രഹാം കളരിക്കൽ, ഫാ. ജോസഫ് പുത്തൻപുര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കർദ്ദിനാൾ ജോർജ് കൂവക്കാട് തന്റെ മറുപടി പ്രസംഗത്തിൽ 16 വർഷത്തെ ഇടവകയുടെ പ്രവർത്തനങ്ങളെ അനുമോദിക്കുകയും അന്നേ ദിവസം ആദരിക്കപ്പെടുന്ന ദമ്പതികളെയും ഗ്രാജുവേട്സിനെയും മറ്റ് ഭാരവാഹികളെയും അഭിനന്ദിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം അവർക്കു പ്രത്യേകം ആശീർവാദവും നൽകി. തുടർന്ന് നവ ദമ്പതികൾക്കും വിവാഹത്തിന്റെ 25, 50 വാർഷികം ആഘോഷിക്കുന്നവർക്കും 50 വർഷത്തിൽ കൂടുതൽ വിവാഹിതരായ ദമ്പതികൾക്കും ഈ വർഷത്തെ ഗ്രാജുവേട്സിനും ഇടവകയുടെ ഉപഹാരങ്ങൾ സമ്മാനിച്ചു. ....

ഷിക്കാഗോ സെന്റ് മേരീസിൽ ഇടവകദിനം: കർദ്ദിനാൾ ജോർജ് കൂവക്കാട് മുഖ്യാതിഥി
ഷിക്കാഗോ സെന്റ് മേരീസിൽ ഇടവകദിനം: കർദ്ദിനാൾ ജോർജ് കൂവക്കാട് മുഖ്യാതിഥി

റോയി ചേലമലയിൽ ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിന്റെ....

ഹൂസ്റ്റണിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ തിരുനാളിന് കൊടിയിറങ്ങുന്നു
ഹൂസ്റ്റണിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ തിരുനാളിന് കൊടിയിറങ്ങുന്നു

ബിബി തെക്കനാട്ട് ഹൂസ്റ്റൺ: ഹൂസ്റ്റണിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ....