പാക്കിസ്ഥാനിൽ മിന്നൽ പ്രളയം: 189 പേര്‍ കൊല്ലപ്പെട്ടു, രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലിക്കോപ്ടര്‍ തകർന്ന് 5 പേർ മരിച്ചു

 പാക്കിസ്ഥാനിലുണ്ടായ മിന്നൽ പ്രളയത്തില്‍ 189 പേര്‍ കൊല്ലപ്പെട്ടു. ഖൈബര്‍ പഖ്തുന്‍ഖ്വ മേഖലയിലാണ് മിന്നല്‍ പ്രളയവും മണ്ണിടിച്ചിലുമുണ്ടായത്. പ്രൊവിന്‍ഷ്യല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നല്കുന്ന വിവരമനുസരിച്ച് 60 ലേരെ പേര്‍ക്കു പരുക്കേറ്റു. നിരവധിപ്പേരെ കാണാതായി.

അതിനിടെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലിക്കോപ്ടര്‍ തകര്‍ന്നു രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. എംഐ-17 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്ടര്‍ അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ അഞ്ച് ക്രൂ അംഗങ്ങളാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.മുഹ്മന്ദ് ജില്ലയിലെ പാണ്ടിയാലി പ്രദേശത്താണ് അപകടം നടന്നത്. മോശം കാലാവസ്ഥയാണ് അപകട കാരണം

ഏറ്റവും കൂടുതല്‍ പ്രളയ നാശമുണ്ടായിട്ടുള്ളത് ഖൈബര്‍ ബുനിര്‍ ജില്ലയിലാണ്. ഇവിടെ മാത്രം 91 പേര്‍ കൊല്ലപ്പെട്ടു. 26 വീടുകളും മൂന്നു സ്‌കൂളുകളും എട്ടു മറ്റു കെട്ടിടങ്ങളും ഒലിച്ചുപോയി.

flash flood kills 189 in Pakistan

More Stories from this section

family-dental
witywide