
വാഷിംഗ്ടണ്‍ : കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ന്യൂ മെക്‌സിക്കോയിലെ റുയിഡോസോ ഗ്രാമത്തില്‍ മൂന്ന് പേര്‍ മരിച്ചതായി അധികൃതരുടെ സ്ഥിരീകരണം. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഒരു പുരുഷനും രണ്ട് കുട്ടികളും പ്രളയത്തില്‍പ്പെട്ട് ഒഴുകിപ്പോയതിനെ തുടര്‍ന്ന് മരിച്ചതായാണ് പ്രാദേശിക ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്.
8.8 സെന്റീമീറ്റര്‍ (3.5 ഇഞ്ച്) വരെ മഴ പെയ്തതോടെ റുയിഡോസോ നദിയിലെ ജലനിരപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തുകയും മിന്നല്‍ പ്രളയം സൃഷ്ടിക്കുകയായിരുന്നു. ഇപ്പോള്‍ ജലനിരപ്പ് താഴ്ന്ന നിലയിലാണ്.
അതേസമയം, ന്യൂമോക്‌സിക്കോയുടെ അയല്‍ സംസ്ഥാനമായ ടെക്‌സസില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ കുറഞ്ഞത് 111 പേര്‍ മരിച്ചിട്ടുണ്ട്. ഒരു കൗണ്ടിയില്‍ മാത്രം 161 പേരെ ഇപ്പോഴും കാണാതായിട്ടുണ്ടെന്ന് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ചൊവ്വാഴ്ച പറഞ്ഞു.