വില്ലനായി ‘മാംസം ഭക്ഷിക്കുന്ന’ ബാക്ടീരിയ ; ഫ്‌ളോറിഡയില്‍ ഈ വര്‍ഷം നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഫ്‌ളോറിഡ: വിബ്രിയോ വള്‍നിഫിക്കസ് അണുബാധ മൂലം ഈ വര്‍ഷം ഫ്‌ളോറിഡയില്‍ നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ‘മാംസം ഭക്ഷിക്കുന്ന’ ബാക്ടീരിയയാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം. ഇതുവരെ 11 പേര്‍ക്കാണ് സംസ്ഥാനത്ത് ഈ അണുബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു.

കടല്‍വെള്ളത്തില്‍ കാണുന്ന ഒരുതരം ബാക്ടീരിയയാണ് വിബ്രിയോ വള്‍നിഫിക്കസ്. ഇവ മുറിവുകളിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്നു. നന്നായി പാകം ചെയ്യാത്ത കക്കയിറച്ചി പോലുള്ള ഭക്ഷണം കഴിക്കുന്നതിലൂടെയും ഈ അണുബാധ ഉണ്ടാകാം. അണുബാധയുള്ള അഞ്ചുപേരില്‍ ഒരാള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. കരള്‍ രോഗങ്ങളുള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, വയോധികര്‍ എന്നിവര്‍ക്കാണ് ഈ അണുബാധ വരാന്‍ സാധ്യത കൂടുതല്‍.

ചര്‍മ്മത്തില്‍ ചുവപ്പ് നിറം, വീക്കം, കഠിനമായ വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടുതുടങ്ങും. രോഗം വ്യാപിക്കുന്നതിനനുസരിച്ച് പനി, വിറയല്‍, രക്തസമ്മര്‍ദം കുറയുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം.

More Stories from this section

family-dental
witywide