
ഷിക്കാഗോ: ഫൊക്കാന സ്ഥാപക പ്രസിഡന്റും നോര്‍ക്ക ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗവും ഷിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായിരുന്നഡോ.എം. അനിരുദ്ധന്റെ പൊതുദർശനം ഇന്ന്. ഇന്ന് (ഞായർ ) 12 മണി മുതൽ 4 മണിവരെ മോഡൽ ഫ്യൂണറൽ ഹോം & ക്രിമേഷൻ സർവീസസിലാണ് (Modell Funeral Home & Cremation Services, 7710 S Cass Ave , Darien, IL 60561) പൊതുദർശനം നടക്കുക. അടുത്ത ആഴ്ചയാകും സംസ്കാര ചടങ്ങുകൾ.
അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറ്റവും ജനകീയനായ വ്യക്തിയായ ഡോ. അനിരുദ്ധന്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്. ലോകകേരള സഭയില്‍ തുടക്കം മുതല്‍ അംഗമാണ്. ആണവ രസതന്ത്രം പഠിക്കാന്‍ മൂന്ന് പതിറ്റാണ്ടുമുമ്പ് യുഎസിലെത്തിയതായിരുന്നു അദ്ദേഹം.
എസ്സെന്‍ ന്യൂട്രീഷന്‍ കോര്‍പറേഷന്‍ എന്ന വന്‍ വ്യവസായത്തിലൂടെ വര്‍ഷങ്ങളോളം അദ്ദേഹം പ്രവര്‍ത്തിച്ചു. ടെക്‌സസ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയ ശേഷം ലോകത്തിലെ പ്രമുഖ പോഷകാഹാര ഉല്‍പാദകരായ സാന്‍ഡോസിന്റെ ഗവേഷണ വിഭാഗം തലവനായാണ് അദ്ദേഹം തൻ്റെ അമേരിക്കന്‍ ജീവിതം ആരംഭിച്ചത്.