നോർത്ത് അമേരിക്കൻ മലയാളികൾക്ക് സ്നേഹസമ്മനമായി ഫൊക്കാനയുടെ  ഹെൽത്ത് ക്ലിനിക്ക്

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക് : ഫൊക്കാനയുടെ പ്രവർത്തന മേഖലയിൽ അഭിമാനമായ ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ  പ്രവർത്തനം അവസാന ഘട്ടത്തിലേക്ക്. സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഫൊക്കാനയുടെ ഈ  ഭരണസമിതി വാഗ്‌ദാനം ചെയ്‌ത യൂണിക്ക്  പദ്ധതികളിൽ ഒന്നാണ് ഫൊക്കാന ഹെൽത്ത് ക്ലിനിക്ക്. അമേരിക്കയിലെഹെൽത്ത്  ഇൻഷുറൻസ് ഇല്ലാത്ത മലയാളികൾക്ക്  ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നതാണ് ഈ  പദ്ധതിയുടെ  ലക്ഷ്യം.

അമേരിക്കയിൽ വിസിറ്റിങ്  വിസയിൽ ഉള്ളവരും മെഡി കെയർ, മെഡിക്കെയിട് , ഒബാമ കെയർ തുടങ്ങിയ  ഇൻഷുറൻസ് പരിരക്ഷയില്ലാത്ത നൂറു കണക്കിന് കുടുംബങ്ങളും കുട്ടികളും വയോജനങ്ങളും അമേരിക്കയിൽ ഉണ്ട് .   അങ്ങനെയുള്ള ആളുകൾക്ക് വേണ്ടി ആണ് ഫൊക്കാനയുടെ ഹെൽത്ത് ക്ലിനിക്ക് പ്ലാൻ ചെയ്യുന്നത് . സാധാരണ ആശുപത്രികളിൽ നിന്ന് വ്യത്യസ്തമായി രോഗികളെ അഡ്മിറ്റ് ചെയ്യാതെ ഔട്ട് പേഷ്യൻ്റ് ആയി പ്രാഥമിക പരിചരണം മാത്രം  നൽകുന്ന ആരോഗ്യ കേന്ദ്രങ്ങൾ അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഫൊക്കാനയുടെ അംഗ സംഘടനകളുമായി സഹകരിച്ചു അവരുടെ ഓഫിസുകളിൽ   ആണ് ഫൊക്കാന ഈ  യൂണിറ്റുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.

ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി മികച്ച ഡോക്ടർമാരും അനുബന്ധ മെഡിക്കൽ പ്രഫഷണലുകളും, ഫാർമസ്യൂട്ടിക്കൽ മേഖലയിലെ പ്രഫഷണലുകളും ലാബ് മേഖലയിൽ പ്രവർത്തിക്കുന്നവരും  ഉൾപ്പെടുന്ന ഒരു ടീം ആണ്  ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ   ഭാഗമായി പ്രവർത്തിക്കുന്നത് .കൺസൾട്ടൻ്റായി അനുഭവപരിചയമുള്ള ഈ മെഡിക്കൽ  പ്രഫഷണലുകളുടെ നേതൃത്വത്തിൽ   ആവശ്യമായ പ്രാധമിക  മെഡിക്കൽ സേവനങ്ങൾ   ലഭ്യമാക്കാനാണ് ഫൊക്കാന ശ്രമിക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഫൊക്കാന  ഹെൽത്ത് ക്ലിനിക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആറുമാസമായി നടക്കുകയാണ്.

ഫൊക്കാന ഹെൽത്ത് ക്ലിനിക്ക്  അമേരിക്കൻ -കാനേഡിയൻ മലയാളികൾക്കുള്ള സമ്മാനമായിരിക്കും എന്ന്  ഫൊക്കാന കമ്മറ്റികൾ അറിയിച്ചു.

FOKANA Health clinic

More Stories from this section

family-dental
witywide