
ലാജി തോമസ്
ന്യൂ യോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജന്റെ നേതൃത്വത്തിൽ ജൂൺ 21,ശനിയാഴ്ച നടക്കുന്ന ചാരിറ്റി ക്രിക്കറ്റ് ബാഷ് ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അറിയിച്ചു.
ഫൊക്കാനയുടെ ചരിത്ര നിമിഷങ്ങളിലൂടെ കടന്നുപോകുബോൾ സാമൂഹ്യ , സംസ്കരിക , ചാരിറ്റി രംഗങ്ങളിൽ എന്ന പോലെ സ്പോർട്സും സംഘടനയുടെ അഭിവാജ്യ ഘടകമായി മാറുകയാണ്. ഫൊക്കാന ചരിത്രത്തിലെ ആദ്യത്ത ക്രിക്കറ്റ് ടൂർണമെന്റ് ആണ് ഇത് . ചാരിറ്റി ക്രിക്കറ്റ് ബാഷ് ഒരു തുടക്കം മാത്രമാണ് . ഈ ടൂർണമെന്റിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 8 ശക്തമായ ടീമുകൾ പങ്കെടുക്കുമെന്ന് ടൂർണമെന്റ് കോഡിനേറ്റർ ജീൻസ് ജോസഫ് അറിയിച്ചു.
ന്യൂയോർക്കിലേ ക്യൂൻസിലുള്ള കന്നിഹാം പാർക്കിൽ രാവിലെ 7.30ആരംഭിക്കുന്ന ടൂർണമെന്റ്,ഗ്രാന്റ് ഫിനാലെ ഫൊക്കന പ്രസിഡന്റ് സജിമോൻ ആന്റണി മുഖ്യ അതിഥിയായിരിക്കും, കൂടാതെ അജിത് ബാസകർ (president Commonwealth cricket league, cricket for blind in usa,ny tennis ball cricket league president ( ഗസ്റ്റ് ഓഫ് ഓണർ ആയിരിക്കും. സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ ,മറ്റു സാമൂഹിക, സാംസ്കാരിക നേതാക്കൾ,ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ഈ ടൂർണമെന്റിൽ പങ്കെടുക്കും.
മെഡിക്കൽ സപ്പോർട്ടുമായി ഇന്ത്യൻ നേഴ്സ് അസോസിയേഷൻ ന്യൂ യോർക്ക് ( INANY) മുഴുവൻ സമയ പ്രവർത്തനവും ഉണ്ടായിരിക്കും, കൂടാതെ വുമൺസ് ഫോറം ഉഷ ജോർജിൻ്റെ നേതൃത്വത്തിൽ സഹായവുമായി രംഗത്തുണ്ട്.
ഈ ടൂർണമെന്റിൻ്റെ ഗ്രാന്റ് സ്പോൺസർ ആയ തോമസ് ടി സഖറിയ (Sujith) Index wealth solution inc, ആണ്. കൂടാതെ അഗാപ്പേ ട്രിനിറ്റി ഇൻഷുറൻസ്, ഇവന്റ്ഗ്രാം USA, ഡെയ്സീസ് ട്രോഫി വേൾഡ്, ഗ്ലോബൽ കൊളിഷൻ ആൻഡ് ബോഡി വർക്ക്സ്, മൈക്കൽ തരിയൻ ഇൻഷുറൻസ് ഏജൻസി, ലീല മരേറ്റ്, കുട്ടനാടൻ റെസ്റ്റോറന്റ് എന്നിവർ പ്രീമിയം സ്പോന്സറും സീതാർ പാലസ് റെസ്റ്റോറന്റ്, പ്രീജ സണ്ണി ജോർജ് ഇൻഷുറൻസ് ഏജൻസി, ഫോറ്ലീഫ് ഫെഡറൽ ക്രെഡിറ്റ് യൂണിയൻ പ്ലാറ്റിനം സ്പോൺസഡമാരും കൂടാതെ സോളാറോപ്പവർ / സ്കൈസ്കേയ് റൂഫിംഗ്, ആക്സൺ ഫിനാൻഷ്യൽ സർവീസസ്, റോയ് സി തോമസ് ഫാർമേഴ്സ് ഇൻഷുറൻസ്, ക്രിയേറ്റീവ് എന്റർടെയ്ൻമെന്റ് മീഡിയ, മാത്യു തോമസ് (ക്രോസ് ഐലൻഡ് റിയാൽറ്റി) എന്നിവർ ഗോൾഡ് സ്പോൺസർമാരുമാണ്.
ചാരിറ്റിക്കായി ലക്ഷ്യം കണ്ടു മുന്നേറുന്ന ഈ ടൂർണമെന്റിൻ്റെ പ്രവർത്തനങ്ങൾ റീജണൽ കമ്മിറ്റിയുടയും സബ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടന്നു വരുന്നു. ഏവരുടെയും സഹകരണവും പിന്തുണയും ഈ ഉദ്യമത്തിലേക്കു ഉണ്ടാകണമെന്ന് സെക്രട്ടറി ഡോൺ തോമസ്, ട്രെഷറർ മാത്യു തോമസ് ,കമ്മിറ്റി അംഗങ്ങൾ എന്നിവർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് Don thomas5169930697
,Jins joseph6467251564
FOKANA Metro Region Charity Cricket Bash 2025