ഫൊക്കാന പെൻസിൽവേനിയ റീജന്റെ  ഫാമിലി പിക്കിനിക്ക്  ജൂൺ 7ന്  

ശ്രീകുമാർ ഉണ്ണിത്താൻ

പെൺസിൽവാനിയ :ഫൊക്കാന പെൻസിൽവേനിയ  റീജന്റെ ഈ വർഷത്തെ ഫാമിലി പിക്കിനിക്ക്  2025  ജൂൺ 7   ശനിയാഴ്ച രാവിലെ 11  മണി മുതൽ 5 മണി വരെ  Lums Pond State   പാർക്കിൽ  (1068  Howell School Road ,Bear , DE 19701 ) വെച്ച് നടത്തുന്നു.

തമ്മിൽ കാണുവാനും സൌഹൃദങ്ങൾ  പുതുക്കാനും , ഒത്തുകൂടുവാനും ഒരു ദിനം. അത് സന്തോഷപ്രദമാക്കാൻ പെൺസിൽവാനിയ  റീജിയൻ  പരമാവധി ശ്രമിക്കാറുണ്ട്, വളരെ അധികം സ്പോർട്സ് , ഗെയിംസ് എന്നിവ ഉൾപ്പെടുത്തിയാണ് റീജിയന്റെ  പിക്കിനിക്ക് ചിട്ടപ്പെടുത്തിയിരിക്കുന്നത് .

ഈ പിക്കിനിക്കിലേക്ക്‌   എല്ലാ മലയാളി സഹോദരങ്ങളുടെയും   സ്വാഗതം ചെയ്യുന്നതായി  റീജണൽ വൈസ്  പ്രസിഡന്റ് ഷാജി ശാമുവേൽ  ,മില്ലി ഫിലിപ്പ് (ഫൊക്കാന അഡി . ജോയിന്റ് ട്രഷർ ) , ഫൊക്കാന നാഷണൽ കമ്മിറ്റി മെംബേർസ് ആയ അജിത് ചാണ്ടി , സുധീപ് നായർ , ഫൊക്കനയുടെ വിവിധ ഭാരവാഹിത്യങ്ങൾ വഹിക്കുന്ന അഭിലാഷ് ജോൺ , സണ്ണി ചെറിയാൻ , ലിബിൻ പുന്നശ്ശേരിൽ , സക്രിയ പെരിയപ്പുറം , എൽഡോ വർഗീസ് , മാത്യു ചെറിയാൻ , സുധാ കർത്താ , ബ്ലെസ്സൺ മാത്യു , ലിസി തോമസ് , രാജൻ സാമുവേൽ ,സന്തോഷ് എബ്രഹാം , അലക്സ് ചെറിയാൻ ജോർജ് നടവയൽ ,റോണി വർഗീസ് , ഫെയ്‌ത് മറിയ എൽഡോ    എന്നിവര്‍ അറിയിച്ചു.

Fokana Pennsylvania Regent’s Family Picnic on June 7th

More Stories from this section

family-dental
witywide