ഫൊക്കാനാ പെൻസിൽവേനിയ റീജനൽ കൺവൻഷൻ ഫിലഡൽഫിയയിൽ, ഒരുക്കങ്ങൾ പൂർത്തിയായി

സന്തോഷ് എബ്രഹാം

ഫിലഡൽഫിയ: നോർത്ത് അമേരിക്കൻ പ്രവാസി മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പെൻസിൽവാനിയ റീജനൽ കൺവൻഷൻ ജനുവരി 5 ഞായറാഴ്ച വൈകിട്ട് 4 .30  മുതൽ ക്രിസ്റ്റോസ് മാർത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

അംഗ സംഘടനകളായ പി. എം. എ, മാപ്പ്, പമ്പ,ഫില്‍മ, mela, എക്സ്റ്റൺ മലയാളി അസോസിയേഷൻ, ഡഇല്‍മ മലയാളി അസോസിയേഷൻ എന്ന് സംഘടനകളുടെ ഭാരവാഹികളും അംഗങ്ങളുമാണ് ഈ മീറ്റിങ്ങിന് നേതൃത്വം നൽകുന്നത്. റീജണൽ വൈസ് പ്രസിഡണ്ട് ഷാജി സാമുവേലിന്റെ അധ്യക്ഷതയിൽ കൂടുന്ന മീറ്റിംഗിൽ സെനറ്റർ നിഖിൽ സാവൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതും,പെൻസിൽവാനിയ ഗവർണറിന്റെ അഡ്വൈസറി കമ്മീഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ റസിൻ കരുവും, ഫിലാഡൽഫിയ സിറ്റി കൗൺസിലർ ഡോക്ടർ നീന അഹമ്മദും ആശംസകൾ നേരുന്നു തുമാണ്. ഫൊക്കാന പ്രസിഡണ്ട് സജിമോൻ ആൻറണി,ഫൊക്കാനാ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാനാ ട്രഷറർ ജോയി ചാക്കപ്പൻ, അഡി. ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ്  മറ്റ് ഫൊക്കാനയുടെ മുതിർന്ന നേതാക്കൾ ഭാരവാഹികൾ എന്നിവർ സംബന്ധിക്കും.

ദൃശ്യ മനോഹരമായ വളരെ അധികം കൾച്ചറൽ പ്രോഗ്രാമുകൾ  ഒരുക്കി പെൻസിൽവേനിയ റീജണൽ കൺവൻഷൻ ഒരു ചരിത്രമാക്കാൻ  സംഘാടകർ ശ്രമിക്കുകയാണ് . ഏവരെയും മീറ്റിങ്ങ്ലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി റീജണൽ ഭാരവാഹികൾ അറിയിച്ചു. 

FOKANA Pennsylvania Regional Convention in Philadelphia

More Stories from this section

family-dental
witywide