അഹമ്മദാബാദ് വിമാന അപകടത്തില്‍ ജീവന്‍ നഷ്ടമായവർക്ക് ഫോമയുടെ ആദരാഞ്ജലി

ഹൂസ്റ്റണ്‍: ഇന്ത്യയെ മാത്രമല്ല ലോകത്തെത്തന്നെ ഞെട്ടിച്ച അഹമ്മദാബാദ് വിമാന അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഏവരെയും കണ്ണീരിലാഴ്ത്തി അകാലത്തില്‍ വിടപറഞ്ഞ മലയാളി നേഴ്‌സ് രഞ്ജിത ഗോപകുമാറിന്റെ അപ്രതീക്ഷിത വേര്‍പാട് താങ്ങാനാവുന്നതല്ലെന്നും രഞ്ജിതയുടെ മാതാപിതാക്കളുടെയും ഭര്‍ത്താവിന്റെയും മക്കളുടെയും ബന്ധുമിത്രാദികളുടെയും കടുത്ത മനോവേദനയില്‍ പങ്കുചേര്‍ന്നുകൊണ്ട് ഫോമാ ഓരോ പ്രവാസി മലയാളിയുടെയും പേരില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു മാത്യു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട ഏക വ്യക്തിയായ വിശ്വാസ് കുമാര്‍ രമേശ് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വിമാനയാത്ര ഭയരഹിതവും സുരക്ഷിതവുമാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ വേഗത്തില്‍ നടപടിയെടുക്കുമെന്ന പ്രതീക്ഷിക്കുന്നതായും ഫോമാ ഭാരവാഹികള്‍ ശുഭാപതി വിശ്വാസം പ്രകടിപ്പിച്ചു.

Fomaa heartfelt condolences on Ahmadabad plane crash

More Stories from this section

family-dental
witywide