വിഎസിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഫോമ

ഷോളി കുമ്പിളുവേലി

ന്യൂയോര്‍ക്ക്: മുതിര്‍ന്ന കമ്മ്യൂണിസ്റ്റു നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ), അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി. പരിസ്ഥിതി, പൊതുജനക്ഷേമം എന്നീ വിഷയങ്ങളില്‍ ധീരമായ തീരുമാനങ്ങളെടുത്ത് മൂല്യാധിഷ്ഠിതമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു വി.എസ്. ഫോമ എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.

വി.എസ് എന്നും പാവപ്പെട്ടവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും പോരാളിയായിരുന്നുവന്നു ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അനുസ്മരിച്ചു. അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയ നേതാവായിരുന്നു വി.എസ് അച്യുതാനന്ദന്‍ എന്ന് ഫോമ ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ് പറഞ്ഞു.

സിപിഎമ്മിന്റെ രൂപവത്കരണത്തില്‍ പങ്കാളിയായവരില്‍ ജീവനോടെ ഉണ്ടായിരുന്നവരില്‍ അവസാനത്തെ കണ്ണിയായിരുന്ന വി.എസ്, നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള തളരാത്ത ശബ്ദമായിരുന്നുവെന്നു ഫോമാ ട്രഷറര്‍ സിജില്‍ പാലക്കലോടി അനുസ്മരിച്ചു.

ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന വി.എസ്, എന്നും സ്ത്രീ പക്ഷത്തത്തു നിലകൊണ്ടിരുന്ന ജനകീയ നേതാവായിരുന്നുവെന്നു ഫോമാ വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.

FOMAA pay tributes to V.S

More Stories from this section

family-dental
witywide