ഫോമാ വിമൻസ് സമ്മിറ്റ് “സഖി” സെപ്റ്റംബർ 26 മുതൽ 28 വരെ, വിപുലമായ ഒരുക്കങ്ങൾ, റജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

ഷോളി കുമ്പിളുവേലി

ന്യൂയോർക് : ഫോമായുടെ ചരിത്രത്തിൽ ആദ്യമായി “വിമൻസ് സമ്മിറ്റ്”, ഫോമാ
വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ
സെപ്റ്റംബർ 26,27,28 തീയതികളിൽ പ്രകൃതിമനോഹരമായ പോക്കോനോസിലെ
“വുഡ് ലാൻഡ്‌സ് ഇൻ” റിസോർട്ടിൽ വച്ച് വിപുലമായ പരിപാടികളോടെ
നടത്തുന്നു. “സഖി” എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ സമ്മിറ്റിൽ, സ്ത്രീകളുടെ
ഉന്നമനത്തിനും മാനസീക ഉല്ലാസത്തിനുമായി വിവിധ പരിപാടികൾ
ആസൂത്രണം ചെയ്തിട്ടുണ്ട്.

നാഷണൽ വിമൻസ് ഫോറം ചെയർ പേഴ്സൺ സ്മിത
നോബിൾ, ട്രഷറർ ജൂലി ബിനോയ്‌, ഫോമാ സെക്രട്ടറി ബൈജു വർഗീസ് എന്നിവർ
റിസോർട്ട് സന്ദർശിച്ചു സൗകര്യങ്ങൾ ഉറപ്പു വരുത്തി. വിമൻസ് ഫോറം ചെയർ
പേഴ്സൺ സ്മിത നോബിൻറെ നേതൃത്വത്തിൽ, ഫോമാ ജോയിന്റ് ട്രഷറർ
അനുപമ കൃഷ്ണൻ, ഫോമാ നാഷണൽ വിമൻസ് ഫോറം ഭാരവാഹികളായ ആശ
മാത്യു, ജൂലി ബിനോയ്, ഗ്രേസി ജെയിംസ്, വിഷിൻ ജോ, സ്വപ്ന സജി, മഞ്ജു
പിള്ള എന്നിവർ ഈ സമ്മിറ്റിൻറെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള
വിവിധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിവരുന്നു. എല്ലാ
പ്രവർത്തനങ്ങൾക്കും പിന്തുണയേകിക്കൊണ്ട് ഫോമായുടെ എക്സിക്യൂട്ടീവ്
കമ്മിറ്റീയും, റീജിയണൽ കമ്മിറ്റികളും കൂടെയുണ്ട് .


സെപ്റ്റംബർ 26 വെള്ളിയാഴ്ച തട്ടുകടയും, വർണ്ണസബളമായ
ഉൽഘാടനസമ്മേളനവും ബോളിവുഡ് ഡാൻസും പിന്നീട് ഡിന്നറും. സെപ്റ്റംബർ
27ന് ഫാഷൻ, മേക്കപ്പ് രംഗത്തെ പ്രമുഖർ എടുക്കുന്ന ക്ലാസ്സുകളും, ബിസിനസ്‌
രംഗത്തെ പ്രമുഖരുടെ ക്ലാസ്സുകളും, ഹവായിയൻ നൃത്തച്ചുവടുകളും, പിന്നീട്
ബാങ്ക്യുറ്റ് ഡിന്നർ, സംഗീതമേള എന്നിവയും ആസുത്രണം ചെയ്തിരിക്കുന്നു.
സെപ്റ്റംബർ 28 ന് രാവിലെ 11 മണിയോടുകൂടി പരിപാടികൾ സമാപിക്കും. മൂന്നു
ദിവസത്തെ താമസവും ഭക്ഷണവും എല്ലാ പരിപാടികളും അടങ്ങുന്ന ഈ
സമ്മിറ്റിനുള്ള ഫീസ് 300 ഡോളർ മുതൽ 500 ഡോളർ വരെ യാണ്. രജിസ്ട്രേഷൻ
പുരോഗമിക്കുന്നു. ജൂലൈ 31ന് ഏർളി രജിസ്ട്രേഷൻസ് സമാപിക്കും . അതിനു
മുൻപ് തന്നെ എല്ലാവരും രജിസ്റ്റർ ചെയ്തു ഇതിൽ പങ്കെടുത്തു ഈ സമ്മിറ്റിനെ
ഒരു വൻ വിജയം ആക്കിത്തീർക്കാൻ ഫോമായുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയും
വിമൻസ് ഫോറവും അഭ്യർത്ഥിക്കുന്നു.

വിമൻസ് സമ്മിറ്റിനു എല്ലാവിധ വിജയാശംസകളും നേരുന്നതായി ഫോമ
പ്രസിഡൻറ് ബേബി മണക്കുന്നേൽ , ജനറൽ സെക്രട്ടറി ബൈജു വർഗീസ് , ട്രഷറർ
സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ് ഷാലൂ പുന്നൂസ്, ജോയിൻറ്
സെക്രട്ടറി പോൾ ജോസ്, ജോയിൻറ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ
അറിയിച്ചു.

More Stories from this section

family-dental
witywide