
അബുദാബി: ഗാസയിലേക്കുള്ള യുഎഇ ട്രക്കുകൾ കൊള്ളയടിക്കപ്പെട്ടെന്ന് റിപ്പോർട്ട്. ഇസ്രയേൽ നിയന്ത്രണത്തിലുള്ള സ്ഥലത്തുവെച്ചാണ് സംഭവം. ഗാസയിൽ പ്രവേശിച്ച 24 ട്രക്കുകളിൽ ഒന്നുമാത്രമാണ് ലക്ഷ്യത്തിലെത്തിയത്. യുഎഇയിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഗാസയിലേക്ക് സഹായമെത്തിക്കാൻ ‘ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3’ എന്ന പേരിൽ യുഎഇയുടെ സഹായദൗത്യം തുടരുന്നുണ്ട്.
സംഭവത്തിൽ ഗാസയിലെ യുഎഇ ദൗത്യസംഘം ഇസ്രയേലിനെ കുറ്റപ്പെടുത്തി. ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ ഇസ്രയേലും യുഎഇയും കഴിഞ്ഞദിവസം ധാരണയിലെത്തിയിരുന്നു.
നിലവിൽ കടുത്ത ഭക്ഷ്യപ്രതിസന്ധിയിലാണ് ഗാസ. സഹായമെത്തിച്ചില്ലെങ്കിൽ ഗാസയിൽ അടുത്ത 48 മണിക്കൂറിനകം 14,000 കുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഹ്യുമാനിറ്റേറിയൻ വിഭാഗം മേധാവി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
Food trucks heading to Gaza were looted