
മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി ദേശീയ കമ്മറ്റിയിൽ വനിതകൾക്ക് ഇടം ലഭിച്ചു. വയനാട് നിന്നുള്ള ജയന്തി രാജനും ചെന്നൈയില്‍ നിന്നുള്ള ഫാത്തിമ മുസഫറുമാണ് ലീഗിൽ പുതിയ ചരിത്രം സൃഷ്ടിച്ചത്. ഇരുവരും അസിസ്റ്റൻ്റ് സെക്രട്ടറിമാരായാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ജയന്തി നിലവിൽ വനിത ലീഗ് ദേശീയ സെക്രട്ടറിയും ഫാത്തിമ വനിത ലീഗ് ദേശീയ പ്രസിഡൻ്റും ആണ്. ദേശീയ പ്രസിഡൻ്റ് ആയി കെ.എം.ഖാദർ മൊയ്തീൻ, ദേശീയ ജനറൽ സെക്രട്ടറി ആയി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ആയി ഇടി മുഹമ്മദ് ബഷീർ എന്നിവർ തുടരും. കെപിഎ മജീദ് ദേശീയ വൈസ് പ്രസിഡന്റ് ആകും. മുനവ്വറലി തങ്ങൾ, ഹാരിസ് ബീരാൻ, സികെ സുബൈർ, അഹമ്മദ് കബീർ തുടങ്ങിയവർ ആണ് ദേശീയ സെക്രട്ടറിമാർ. ചെന്നൈയിൽ ചേർന്ന ദേശീയ കൗൺസിലിൽ ആണ് പ്രഖ്യാപനം നടത്തിയത്.