
ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ താരിഫ് ഭീഷണികളും ഇലക്ട്രോണിക് വാഹനങ്ങളോടുള്ള വിദ്വേഷവും ഫോര്‍ഡിന് വളരെയധികം ചെലവും അതുപോലെ കുഴപ്പങ്ങളും സൃഷ്ടിക്കുന്നുണ്ടെന്ന് സിഇഒ ജിം ഫാര്‍ലി.
യുഎസില്‍ ഉല്‍പ്പാദനം ശക്തിപ്പെടുത്തുന്നതിന്റെ മുന്‍ഗണനയെക്കുറിച്ച് ട്രംപ് സംസാരിച്ചിട്ടുണ്ടെങ്കിലും, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന താരിഫ് പദ്ധതികളും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുകൂലമായ നികുതി ഇളവുകള്‍ പിന്‍വലിക്കുമോ എന്ന വ്യക്തതയില്ലായ്മയും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല, മെക്‌സിക്കോയിലും കാനഡയിലും 25 ശതമാനം താരിഫ് ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ പദ്ധതി ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കമ്പനികള്‍ക്ക് ഒരു ദുരന്തമായി ജിം ഫാര്‍ലി വിശേഷിപ്പിച്ചു.















