
ന്യൂയോര്‍ക്ക്: യുഎസ് വിപണിയില്‍ നിന്ന് 355,000-ത്തിലധികം ട്രക്കുകള്‍ പിന്‍വലിക്കുമെന്ന് ഫോര്‍ഡ് മോട്ടോര്‍ കമ്പനി അറിയിച്ചു. നാഷനല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്‍സ്ട്രുമെന്റ് പാനല്‍ ഡിസ്പ്ലേ തകരാറിനെ തുടര്‍ന്നാണ് കമ്പനിയുടെ നിര്‍ണായക നീക്കം. വാഹനത്തിന്റെ ഡാഷ്ബോര്‍ഡിലുള്ള ഡിജിറ്റല്‍ ഡിസ്പ്ലേ നിയന്ത്രിക്കുന്നത് ഇന്‍സ്ട്രുമെന്റ് പാനല്‍ ക്ലസ്റ്ററാണ്. വാഹനത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളായ വേഗത, ഇന്ധന നില, നാവിഗേഷന്‍ തുടങ്ങിയ വിവരങ്ങളാണ് ഇത് കാണിക്കുന്നത്.
2025-26 മോഡലുകളായ ഫോര്‍ഡ് എഫ്-550 എസ്ഡി, എഫ്-450 എസ്ഡി,എഫ്-350 എസ്ഡി, എഫ്-250 എസ്ഡി, 2025 മോഡലായ ഫോര്‍ഡ് എഫ്-150 എന്നിവയാണ് തിരിച്ചുവിളിക്കുന്നത്.















