ഇനി ട്രംപിനൊപ്പം എന്ന് പ്രഖ്യാപിച്ച് നടൻ; കുടിയേറ്റ വിരുദ്ധ നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ചു ICE ൽ ചേരുന്നു

വാഷിംഗ്ടൺ: മുൻ സൂപ്പർമാൻ നടൻ ഡീൻ കെയ്ൻ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഏജൻസിയിൽ ചേർന്നതായി അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് നടന്റെ ഈ നീക്കം.

1990-കളിലെ “ലോയിസ് & ക്ലാർക്ക്: ദി ന്യൂ അഡ്വഞ്ചേഴ്സ് ഓഫ് സൂപ്പർമാൻ” എന്ന ടെലിവിഷൻ പരമ്പരയിൽ ഡീൻ കെയ്ൻ അവതരിപ്പിച്ച സൂപ്പർമാൻ എന്ന കഥാപാത്രം ഒരു കുടിയേറ്റക്കാരനായിരുന്നു. എന്നാൽ, യഥാർത്ഥ ജീവിതത്തിൽ വിദേശികളോടുള്ള അദ്ദേഹത്തിന്റെ നിലപാട് കടുത്തതാണെന്ന് ഈ തീരുമാനം സൂചിപ്പിക്കുന്നു.

ബുധനാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കെയ്ൻ ഇക്കാര്യം വെളിപ്പെടുത്തിയത്. തലേദിവസം ICE-യുടെ ഒരു റിക്രൂട്ട്മെന്റ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെയാണ് താൻ ഏജൻസിയിൽ ചേരാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide