യുകെ മുന്‍ പ്രധാനമന്ത്രി ഋഷി സുനകും കുടുംബവും ആഗ്രയില്‍, താജ്മഹല്‍ സന്ദര്‍ശിച്ചു, ഒരിക്കലും മറക്കില്ലെന്ന് പ്രതികരണം

ആഗ്ര: യുകെ മുന്‍ പ്രധാനമന്ത്രി ഋഷി സുനക് കുടുംബാംഗങ്ങള്‍ക്കൊപ്പം താജ്മഹല്‍ സന്ദര്‍ശിച്ചു. ശനിയാഴ്ചയായിരുന്നു അദ്ദേഹവും കുടുംബവും ആഗ്രയിലെത്തിയത്. ഉയര്‍ന്ന സുരക്ഷാ വലയത്തില്‍, സുനകിനൊപ്പം ഭാര്യ അക്ഷത മൂര്‍ത്തി, ഭാര്യാമാതാവ് സുധ മൂര്‍ത്തി, മക്കളായ കൃഷ്ണ, അനുഷ്‌ക എന്നിവരും ഉണ്ടായിരുന്നു. കുടുംബം താജ്മഹല്‍ സന്ദര്‍ശിക്കുന്ന നിരവധി ചിത്രങ്ങളും എത്തിയിട്ടുണ്ട്. ഇന്ത്യന്‍ വംശജരാണ് അദ്ദേഹവും ഭാര്യയും.

‘ശരിക്കും അതിശയിപ്പിക്കുന്ന ഒരു സന്ദര്‍ശനം. ലോകത്തിലെ ചുരുക്കം ചില സ്ഥലങ്ങള്‍ക്ക് മാത്രമേ താജ്മഹല്‍ പോലെ ഒന്നിക്കാന്‍ കഴിയൂ. നമ്മുടെ കുട്ടികള്‍ ഇത് കാണുന്നത് ഒരിക്കലും മറക്കില്ല… ഊഷ്മളമായ ആതിഥ്യമര്യാദയ്ക്ക് ഞങ്ങള്‍ വളരെ നന്ദിയുള്ളവരാണ്. ഞങ്ങളുടെ മുഴുവന്‍ കുടുംബത്തിനും മറക്കാനാവാത്ത അനുഭവം. നന്ദി,’ അദ്ദേഹം പറഞ്ഞു. ‘യുഗങ്ങള്‍ക്കുള്ള ഒരു ഓര്‍മ്മ’ എന്നാണ് അക്ഷത മൂര്‍ത്തിയും ഈ അനുഭവം പങ്കുവെച്ചത്.

ഋഷി സുനകും കുടുംബവും ജനക്കൂട്ടത്തെ കൈവീശി കാണിക്കുകയും കൈകള്‍ കൂപ്പി അഭിവാദ്യം ചെയ്യുകയും ചെയ്തു. ആഴ്ചകള്‍ക്കുമുമ്പ് ഇന്ത്യയിലെത്തിയ ഇദ്ദേഹം ഫെബ്രുവരി 2 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരം കാണാന്‍ എത്തിയിരുന്നു. അദ്ദേഹം 2022 ഒക്ടോബര്‍ മുതല്‍ 2024 ജൂലൈ വരെ യുകെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.

More Stories from this section

family-dental
witywide