കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ണീരിലാഴ്ന്ന് വടകര, 3 സ്ത്രീകൾക്കും ഒരു പുരുഷനും ജീവൻ നഷ്ടം

വടകര: വടകര ദേശീയപാതയിൽ കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. വൈകിട്ട് നാലോടെ മൂരാട് പാലത്തിന് സമീപമാണ്‌ സംഭവം. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ചോറോട് സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. ട്രാവലറിലുണ്ടായിരുന്ന എട്ട് പേർക്കും കാറിലുണ്ടായിരുന്ന മറ്റൊരാൾക്കും പരുക്കേറ്റു. കാറിലുണ്ടായിരുന്നയാളുടെ പരുക്ക് ഗുരുതരമാണ്.

ദേശീയപാതയുടെ നിർമാണം പൂർത്തിയായ ഭാഗത്താണ് അപകടമുണ്ടായത്. പെട്രോൾ പമ്പിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ കാറിൽ അമിത വേഗത്തിലെത്തിയ ടെമ്പോ ട്രാവലർ ഇടിക്കുകയായിരുന്നു. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വടകര രജിസ്ട്രേഷനുള്ള കാറും കർണാടക രജിസ്ട്രേഷനുള്ള ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. കാർ പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. പരുക്കേറ്റവരെ വടകര സഹകരണ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും നാല് പേർ മരണപ്പെട്ടിരുന്നു..

More Stories from this section

family-dental
witywide