ഇന്ത്യയിൽ നാലാമത്തെ ആപ്പിൾ സ്റ്റോർ മുംബൈയിലെ ബോറിവാലിയില്‍ വരുന്നു

ഇന്ത്യയിൽ നാലാമത്തെ ആപ്പിള്‍ സ്‌റ്റോര്‍ ആരംഭിക്കാനൊരുങ്ങി കമ്പനി. ഇതിന്റെ ഭാഗമായി മുംബൈയിലെ ബോറിവാലിയില്‍ 12646 ചതുരശ്രയടി കെട്ടിടം ആപ്പിള്‍ പാട്ടത്തിനെടുത്തു. മാസം 17.35 ലക്ഷമാണ് പ്രതിമാസ വാടക. ഈ ആപ്പിള്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ രാജ്യത്ത് ആപ്പിള്‍ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളുടെ എണ്ണം നാലാവും.

ഇന്ത്യയില്‍ നിലവില്‍ ഡല്‍ഹിയിലെ സാകേതിലും മുംബൈയിലെ ബികെസിയിലുമായി രണ്ട് ആപ്പിള്‍ സ്റ്റോറുകളാണ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ മൂന്നാമത്തെ സ്റ്റോറിനായി ബെംഗളുരുവില്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. 2025 മെയ് എട്ട് മുതലാണ് ബോരിവാലിയിലെ ഓബ്‌റോയ് സ്‌കൈ സിറ്റി മാളിന്റെ താഴെ നില ആപ്പിള്‍ പാട്ടത്തിനെടുത്തത്.

12616 ചതുരശ്ര അടി സ്ഥലത്ത് 150 ചതുരശ്ര മീറ്റര്‍ അധിക സ്റ്റോറേജ് സൗകര്യവും അഞ്ച് കാര്‍പാര്‍ക്കിങ് സ്ലോട്ടുകളും ആപ്പിളിന് ലഭിക്കും. വര്‍ഷം 2.08 കോടിരൂപയാണ് വാടകയായി ആപ്പിള്‍ നല്‍കേണ്ടിവരിക. ഇന്‍ക്ലൈന്‍ റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റേതാണ് കെട്ടിടം. ആദ്യത്തെ 42 മാസത്തെ ലാഭത്തില്‍ നിന്ന് 2 ശതമാനവും 43-ാമത് മാസം മുതല്‍ 2.5 ശതമാനവും വിഹിതമായി കെട്ടിടമുടമയ്ക്ക് നല്‍കാനും കരാറില്‍ വ്യവസ്ഥയുണ്ട്. 130 മാസത്തേക്കാണ് കരാര്‍. ഓരോ മൂന്ന് മാസവും 15 ശതമാനം വാടക വര്‍ധിക്കും. 1.04 കോടി രൂപ സുരക്ഷാ നിക്ഷേപമായും കമ്പനി നല്‍കിയിട്ടുണ്ട്.

Fourth Apple Store in India coming to Borivali, Mumbai

More Stories from this section

family-dental
witywide