
ഹ്യൂസ്റ്റൺ: അന്തരിച്ച റവ. ഫാ. ജോസഫ് മണപ്പുറത്തിന്റെ സംസ്കാരം സെപ്റ്റംബർ 27 ശനിയാഴ്ച ക്നാനായ ആചാരപ്രകാരം നടത്തും.
പൊതുദർശനം: സെപ്റ്റംബർ 25 വ്യാഴാഴ്ച വൈകുന്നേരം 4 മുതൽ രാത്രി 9 വരെ: ഹൂസ്റ്റൺ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്റർ, 2210 സ്റ്റാഫോർഡ്ഷയർ റോഡ്, മിസൗറി സിറ്റി, TX 77489.
സെപ്റ്റംബർ 26 വെള്ളിയാഴ്ച: പൊതുദർശനം ഉച്ചയ്ക്ക് 1 മുതൽ 2 വരെ: തുടർന്ന് ലാറ്റിൻ റൈറ്റ് വി. കുർബാന: സെന്റ് ഹെലൻ കാത്തലിക് ചർച്ച്, 2209 ഓൾഡ് ആൽവിൻ റോഡ്, പിയർലാൻഡ്, TX 77581
സെപ്റ്റംബർ 27: പൊതുദർശനം: രാവിലെ 9 മുതൽ 10 വരെ. തുടർന്ന് സിറോ മലബാർ കുർബാന: സെന്റ് മേരീസ് ക്നാനായ കാത്തലിക് പള്ളി, 6400 W ഫുക്വ സ്ട്രീറ്റ്, മിസൗറി സിറ്റി, TX 77489 തുടർന്ന് സംസ്കാരം: ഫോറസ്റ്റ് പാർക്ക് ലോൺഡെയ്ൽ സെമിത്തേരി, 6900 ലോൺഡെയ്ൽ സ്ട്രീറ്റ്, ഹ്യൂസ്റ്റൺ, TX 77023.
സംസ്കാര ശുശ്രുഷയിൽ ബിഷപ്പുമാരും ഒട്ടേറെ വൈദികരും പങ്കെടുക്കും. ക്നാനായ സമുദായാംഗമായിരുന്നുവെങ്കിലും ജാതി മത ഭേദമെന്യേ എല്ലാവരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത അപൂർവ ദൈവദാസനായിരുന്നു ഫാ. ജോസഫ് മണപ്പുറമെന്ന് ഹ്യൂസ്റ്റണിലുള്ള തോമസ് നെയ്‌ച്ചേരിൽ അനുസ്മരിച്ചു.
Fr. Joseph Manappuram’s funeral to be held in Houston on September 27th