ഷിക്കാഗോയിൽ അന്തരിച്ച നിരവത്ത് എല്‍സമ്മ സ്റ്റീഫൻ്റെ സംസ്കാരം ഇന്ന്

ഷിക്കാഗോ: മോനിപ്പള്ളി നിരവത്ത് സ്റ്റീഫന്‍ തോമസിന്റെ ഭാര്യ എല്‍സമ്മ സ്റ്റീഫന്‍ (എല്‍സി-78) അന്തരിച്ചു. പരേത ഉഴവൂര്‍ വട്ടാടിക്കുന്നാല്‍ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് (ജൂൺ 21 ശനിയാഴ്ച). പൊതുദർശനം : 8 am – 9.30 am, വിശുദ്ധ കുർബാന (സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ) 9.30 മുതൽ, തുടർന്ന് സംസ്കാരം

പരേതരായ ജോസഫ് – അന്നമ്മ വട്ടാടിക്കുന്നേല്‍ ദമ്പതികളുടെ പുത്രിയാണ്.

മക്കള്‍: ബെനോ സ്റ്റീഫന്‍, ബിമോള്‍ സ്റ്റീഫന്‍. ( ഇരുവരും ഷിക്കോഗോ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകാംഗങ്ങളാണ്)

സഹോദരങ്ങള്‍: പരേതയായ മേരി നെല്ലിമറ്റം, നെയ്തി കണ്ണമനയില്‍, പരേതയായ ലൂസി കുട്ടത്തുപറമ്പില്‍, പ്രഫ. ജോസഫ് വട്ടാടിക്കുന്നേല്‍, പുന്നൂസ് വട്ടാടിക്കുന്നേല്‍, ജസീന്ത പൂവത്തുങ്കല്‍.

Funeral of Niravath Elsamma Stephen in Chicago today

More Stories from this section

family-dental
witywide