
എറണാകുളം : മുൻ പിഡബ്ലിയുഡി ചീഫ് എഞ്ചിനീയറും ദീപിക ദിനപത്രം ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിലിന്റെ ഭാര്യാപിതാവുമായ എം.എ ചാക്കോ അന്തരിച്ചു. 89 വയസായിരുന്നു. സംസ്കാരം നാളെ രാവിലെ 10.30 ന് ആലപ്പുഴ പഴവങ്ങാടി മാർ സ്ലീവ ഫോറാന ചർച്ചിൽ നടക്കും.
ഭാര്യ – സൂസമ്മ. മക്കൾ – പരേതനായ ആൻ്റണി ചാക്കോ ( മുൻ കെഎസ്ആർടിസി എംഡി ), പരേതനായ ജിജോ ചാക്കോ, സജി ചാക്കോ ( എഞ്ചിനീയർ, എറണാകുളം), സിന്ധു ജോർജ് (ടീച്ചർ, റയാൻ ഇൻ്റർനാഷണൽ സ്കൂൾ, ന്യൂഡൽഹി), മാത്യു ചാക്കോ ( എറണാകുളം) , റാണി ആൻ്റണി ( വാരിയം പറമ്പിൽ, ആലപ്പുഴ) പ്രിയ കരുവേലിത്തറ (ടീച്ചർ, ചോയിസ് സ്കൂൾ, എറണാകുളം), ജോർജ് കള്ളിവയലിൽ ( എഡിറ്റർ- നാഷണൽ അഫേഴ്സ് ആൻ്റ് ബ്യൂറോ ചീഫ് ന്യൂഡൽഹി, ദീപിക ) ഷൈനി മാത്യു (എറണാകുളം).