വിലയിൽ ഇതുവരെ കാണാത്ത ചരിത്രം കുറിച്ച് സ്വർണം; 91,120 രൂപയിലെത്തി പുത്തൻ റെക്കോർഡ്

കൊച്ചി : ആഭരണ പ്രേമികളെയും സമ്പാദ്യം എന്ന നിലയിലും സ്വർണം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെയും വിവാഹങ്ങളടക്കമുള്ള ആവശ്യങ്ങൾക്കായി സ്വർണം കരുതുന്നവരെയും മറുത്തൊന്ന് ചിന്തിക്കാൻ പ്രേരിപ്പിച്ച് സ്വർണവില. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത പുത്തൻ ഉയരത്തിലാണ് ഇന്ന് വില്പന പുരോഗമിക്കുന്നത്. ഇന്ന് 91,120 രൂപയിലാണ് സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിന്റെ വ്യാപാരം. ഇന്നലെ കുറഞ്ഞ സ്വർണ്ണ വിലയാണ് വീണ്ടും കുതിച്ചു കയറിയത്.

ഒരു ഗ്രാം സ്വർണ്ണത്തിന് 11,390 രൂപയായി. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 130 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഒരു പവന് ഇന്ന് 400 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

More Stories from this section

family-dental
witywide