
കൊച്ചി : സംസ്ഥാനത്ത് തീപിടിച്ച് സ്വര്‍ണവില. ഇന്ന് പവന് 920 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 89,480 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 115 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 11,185 രൂപയുമായി.
ഒന്നര മാസത്തിനിടെ പവന്റെ വിലയില്‍ 11,840 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഒരുലക്ഷം രൂപയാകാന്‍ ഇനി അധികനാള്‍ വേണ്ട.
യു.എസില്‍ അനിശ്ചിതത്വം തുടരുന്നതാണ് സ്വര്‍ണത്തിന്റെ കുതിപ്പിന് പിന്നില്‍. മാത്രമല്ല, യു.എസ് ഫെഡ് ഇനിയും നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലാണ് രണ്ടാം ദിവസവും സ്വര്‍ണവില ഉയരുന്നതിന് ഇടയാക്കിയത്.