പവന് 1000 രൂപ കൂടി; സ്വര്‍ണവില വീണ്ടും 95000 കടന്നു, ജിഎസ്ടിയും പണിക്കൂലിയുമടക്കം ഒരു പവന് ഒരു ലക്ഷത്തോളം നൽകണം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 1000 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ വില 95000 കടന്നു .ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 95,200 രൂപയിലേക്ക് എത്തിയിട്ടുണ്ട്.
ഒരു ഗ്രം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 11900 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 9845 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. 10 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. ഒരു വെള്ളിയുടെ വില ഇന്ന് 183 രൂപയായി.

നിലവിൽ ഏറ്റവും കുറഞ്ഞ 5 ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒരു ലക്ഷത്തിന് അടുത്ത് നല്‍കണം.

അടുത്ത മാസം നടക്കുന്ന യുഎസ് ഫെഡ് മീറ്റിംഗില്‍ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കാനുള്ള സാധ്യത 87% ആയി ഉയര്‍ന്നിട്ടുണ്ട്. യുഎസ് ഡോളര്‍ നിരക്കുകളിലെ ഇടിവും ട്രംപ് ഭരണകൂടം മൂലമുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വവും സ്വര്‍ണ്ണ വില കുതിച്ചുയരുന്നതിന് കാരണമാകുന്നത്.

Gold price crosses Rs 95000 again

More Stories from this section

family-dental
witywide