ദേ പിന്നേം… 90,000 അരികെ സ്വര്‍ണവില : ഇന്ന് പവന് 880 രൂപ കൂടി

കൊച്ചി: ഇന്നലെ രാവിലെ കുറഞ്ഞും ഉച്ചയ്ക്കുശേഷം കൂടിയും നിന്ന സ്വര്‍ണവില ഇന്നു വീണ്ടും കയറ്റത്തിലേക്ക് നീങ്ങി. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ പവന് 880 രൂപയുടെ വര്‍ധനവുണ്ടായി. ഒരുപവന്‍ സ്വര്‍ണത്തിന്റെ വിപണിവില 89,960 രൂപയിലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 110 രൂപ വര്‍ധിച്ച് 11,245 രൂപയുമായി.

ഇന്നലെ രാവിലെ 88,360 രൂപയായിരുന്ന സ്വര്‍ണവില ഉച്ചയ്ക്കുശേഷം 89,080 രൂപയിലെത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ദൃശ്യമാണ്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കുന്നത്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കുന്നത്.

സെപ്തംബര്‍ തുടക്കത്തില്‍ 77,000ത്തിലായിരുന്ന വിലയാണ് പിന്നീട് 80,000ത്തിലേക്കും 90000ത്തിലേക്കും കുതിച്ചത്. ഒക്ടോബറോടെ വില 90,000 കടന്നു.

Gold price nears 90,000

More Stories from this section

family-dental
witywide