
കൊച്ചി : വിലക്കയറ്റത്തിന്റെ പിടിവിട്ട് താഴേക്കിറങ്ങി കേരളത്തില്‍ സ്വര്‍ണവില.
ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,410 രൂപയിലും പവന് 91,280 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബര്‍ 17ന് പവന് 97360 രൂപയിലെത്തിയതാണ് വിലയിലെ സര്‍വകാല റെക്കോര്‍ഡ്. ഇക്കഴിഞ്ഞ 24ന് പവന് 91,200 രൂപയിലേക്ക് വില ഇടിഞ്ഞിരുന്നു.
വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ കനത്ത ലാഭമെടുപ്പും അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെട്ടതുമാണ് ആഭ്യന്തര വിപണിയില്‍ വില കുറയാന്‍ കാരണമായത് എന്ന് വിദഗ്ധര്‍ പറയുന്നു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിലും സ്വര്‍ണവില ഇടിയുന്ന പ്രവണതയാണിപ്പോള്‍.
Gold prices fall in Kerala









