
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില താഴേക്ക്. കേരളത്തിലെ സ്വര്‍ണവില 90,000 ത്തിന് താഴെയെത്തി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിലക്കുറവ് രേഖപ്പെടുത്തുന്നത്. ഇന്നലെ പവന് 1,720 രൂപയും ഇന്ന് 600 രൂപയുമാണ് ഇടിഞ്ഞത്. ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില നിലവില്‍ 89,800 രൂപയാണ്. എങ്കിലും ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒരു ലക്ഷത്തിനടുത്ത് നല്‍കണം.
ഈ മാസം 21 നാണ് സ്വര്‍ണവില 97,360 എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയത്. തുടര്‍ന്ന് മൂന്ന് ദിവസത്തിനുള്ളില്‍ സ്വര്‍ണത്തിന് കുറഞ്ഞത് 6,160 രൂപയാണ്. വീണ്ടും വില ഉയര്‍ന്നെങ്കിലും ഇന്നും ഇന്നലെയുമായി 2,320 രൂപയാണ് പവന് കുറഞ്ഞത്. ഇറക്കുമതി തീരുവകള്‍, നികുതികള്‍, അന്താരാഷ്ട്ര വിപണി നിരക്കുകള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്.
Gold prices in Kerala fall below Rs 90,000











