
കൊച്ചി : വീണ്ടും റെക്കോർഡിട്ട് സ്വർണ്ണ വില. ഒരു പവൻ സ്വർണ്ണത്തിന് 88,560 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇതാദ്യമായാണ് ഒരു പവൻ സ്വർണ്ണത്തിന്റെ വില 88,000 കടക്കുന്നത്. ഒരു ഗ്രാം സ്വർണ്ണത്തിന് 125 രൂപ വർദ്ധിച്ച് 11070 രൂപയായി. കഴിഞ്ഞ ദിവസം 10945 രൂപയായിരുന്നു ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില.
രാജ്യാന്തര സ്വര്‍ണവില ചരിത്രത്തിലാദ്യമായി ഔണ്‍സിന് 3,900 ഡോളര്‍ ഭേദിച്ച് കുതിച്ചുപായുകയാണ്. ഔണ്‍സിന് 40 ഡോളര്‍ ഉയര്‍ന്ന് 3,924 വരെയെത്തി രാവിലെ വില. ആഭരണപ്രേമികള്‍ക്ക് ഇതു നിരാശയുടെ കാലമാണ്. യുഎസില്‍ പലിശനിരക്ക് കുറയാനുള്ള സാധ്യത, ട്രംപ് ഗവണ്‍മെന്റ് നേരിടുന്ന ഷട്ട്ഡൗണ്‍ പ്രതിസന്ധി എന്നിവയാണ് സ്വര്‍ണത്തെ വിലക്കയറ്റത്തിലേക്ക് നയിക്കുന്നത്.
Tags:










