” നീ എന്റെ കൂടെയുണ്ടെങ്കില്‍ ജീവിതം കൂടുതല്‍ സുന്ദരം”; ട്രംപിന്റെ മുന്‍മരുമകളുമായി പ്രണയത്തിലെന്ന് ഗോള്‍ഫ് ഇതിഹാസതാരം ടൈഗര്‍ വൂഡ്സ്

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍മരുമകള്‍ വനേസയുമായുള്ള പ്രണയം സ്ഥിരീകരിച്ച് ഗോള്‍ഫ് ഇതിഹാസതാരം ടൈഗര്‍ വൂഡ്സ്.

എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ടൈഗര്‍ വൂഡ്സ് ഇരുവരുടേയും പ്രണയം വെളിപ്പെടുത്തിയത്. വനേസയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച വൂഡ്‌സ്, ‘നീ എന്റെ കൂടെയുണ്ടെങ്കില്‍ ജീവിതം കൂടുതല്‍ സുന്ദരമാണെ’ന്നും ‘ജീവിതത്തിലൂടെയുള്ള ഞങ്ങളുടെ യാത്രയ്ക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു’വെന്നും എക്‌സില്‍ കുറിച്ചു.

വുഡ്‌സും വനേസയും ചേര്‍ന്നു നില്‍ക്കുന്നതും, അവര്‍ ഒരുമിച്ച് കിടക്കുന്നതുമായ ചിത്രങ്ങളാണ് വുഡ്‌സ് തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

2005 നവംബര്‍ 12ന് ഫ്‌ളോറിഡയിലെ മാര്‍-എ-ലാഗോ ക്ലബ്ബില്‍ വെച്ച് വനേസ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിനെ വിവാഹം കഴിച്ചു. 2018 മാര്‍ച്ചില്‍, വനേസ ന്യൂയോര്‍ക്കില്‍ വെച്ച് വിവാഹമോചനത്തിന് അപേക്ഷ നല്‍കി, ജൂലൈയില്‍ കുട്ടികളുടെ സംരക്ഷണ പ്രശ്‌നം പരിഹരിച്ചതിന് ശേഷം 2018 അവസാനത്തോടെ അവര്‍ പിരിയുകയും ചെയ്തു. ഇരുവര്‍ക്കും 5 കുട്ടികളുണ്ട്. ആദ്യകുട്ടി കയ് 2007-ലാണ് ജനിച്ചത്. വുഡ്‌സിന്റെ മക്കളായ ചാര്‍ലിയും സാമും പഠിക്കുന്ന അതേ സ്‌കൂളിലാണ് കയ് യും പഠിക്കുന്നത്.

സ്വീഡിഷ് മോഡല്‍ എലിന്‍ നോര്‍ഡെഗ്രെനെയാണ് വുഡ്‌സ് മുമ്പ് വിവാഹം കഴിച്ചത്. 2010-ല്‍ ഇരുവരും വിവാഹമോചനം നേടി. അതിനുശേഷം, ലിന്‍ഡ്‌സെ വോണ്‍, എറിക്ക ഹെര്‍മന്‍ എന്നിവരുമായും വൂഡ്‌സിന് ബന്ധമുണ്ടായിരുന്നു.

More Stories from this section

family-dental
witywide