ന്യൂ മെക്സിക്കോയിലെ എല്ലാ കുടുംബങ്ങൾക്കും സന്തോഷ വാർത്ത. രാജ്യത്ത് ആദ്യമായി ന്യൂ മെക്സിക്കോ സംസ്ഥാനം സൗജന്യമായി കുഞ്ഞുങ്ങളെ പരിപാലിക്കുന്നു. അടുത്ത ആഴ്ച മുതൽ സൗജന്യവും സർവസാധാരണവുമായ ശിശുപരിചരണം (child care) ആരംഭിക്കുന്നു. മാതാപിതാക്കളുടെ വരുമാനമേത് ആയാലും ഇനി മുതൽ കുട്ടികളുടെ പരിചരണച്ചെലവുകൾ അവർക്ക് നൽകേണ്ടതില്ല.
ഗവർണർ മിഷെൽ ലുഹാൻ ഗ്രിഷം നേതൃത്വം നൽകുന്ന ഈ പദ്ധതി കുടുംബങ്ങൾക്ക് വർഷത്തിൽ ശരാശരി 12,000 ഡോളർ വരെ ലാഭം നൽകുമെന്നാണ് കണക്കുകൂട്ടൽ. “അമേരിക്കയിലെ 41 സംസ്ഥാനങ്ങളിൽ, കുട്ടികളുടെ പരിചരണച്ചെലവ് വീട്ടുവായ്പയേക്കാൾ കൂടുതലാണ്.” എന്ന് ഗവർണർ മിഷെൽ ലുഹാൻ ഗ്രിഷം പറഞ്ഞു. ഇത് രാഷ്ട്രീയ കാര്യമല്ല, തൊഴിൽ മേഖലയിലേക്ക് മാതാപിതാക്കൾ തിരികെ പ്രവേശിക്കാൻ സഹായിക്കുന്ന ഒരു നിക്ഷേപമാണെന്നും ഗ്രിഷം കൂട്ടിച്ചേർത്തു.
എണ്ണയും പ്രകൃതി വാതകവരുമാനവുമാണ് സംസ്ഥാനത്തെ ഈ പദ്ധതിക്ക് വേണ്ട ധനത്തിനായി വിനിയോഗിക്കുക. കൂടാതെ കൂടുതൽ രജിസ്റ്റർ ചെയ്ത ഹോം കെയർ പ്രൊവൈഡർമാരെയും, യോഗ്യതയുള്ള കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി സേവനശേഷി വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പുതിയ 12.7 മില്യൺ ഡോളർ കുറഞ്ഞ പലിശ വായ്പാ ഫണ്ട് വഴി ശിശുപരിചരണ കേന്ദ്രങ്ങളുടെ നിർമ്മാണം, വിപുലീകരണം, നവീകരണം എന്നിവയ്ക്കും ധനം ലഭ്യമാക്കും.
Good news for all families in New Mexico; free childcare















