
വാഷിംഗ്ടൺ: 2026-ൽ ഗൂഗിൾ തങ്ങളുടെ ജീവനക്കാർക്കായുള്ള ഗ്രീൻ കാർഡ് അപേക്ഷകൾ പുനരാരംഭിക്കാനും വർദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 2023-ലെ പിരിച്ചുവിടലുകളെത്തുടർന്ന് നിർത്തിവെച്ചിരുന്ന ഈ പ്രക്രിയ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സജീവമാക്കുന്നത്.
ഓഫീസിൽ നേരിട്ടെത്താതെയുള്ള വിദൂര തൊഴിലാളികൾക്ക് (Remote Workers) ഗ്രീൻ കാർഡിനുള്ള അർഹതയില്ല. ഈ ആനുകൂല്യം ഗൂഗിൾ ഓഫീസുകളിൽ നേരിട്ട് വന്ന് ജോലി ചെയ്യുന്നവർക്ക് മാത്രമായിരിക്കും. നിലവിൽ വിദൂരമായി ജോലി ചെയ്യുന്നവർ ഗ്രീൻ കാർഡിന് അപേക്ഷിക്കണമെങ്കിൽ ഗൂഗിൾ ഓഫീസുകളിലേക്ക് മാറാൻ തയ്യാറാകേണ്ടി വരുമെന്നും കമ്പനി വ്യക്തമാക്കുന്നു. ബിരുദവും പ്രവൃത്തിപരിചയവും ആവശ്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കും.
വാർഷിക പ്രകടന വിലയിരുത്തലിൽ കുറഞ്ഞത് ‘മോഡറേറ്റ് ഇംപാക്ട്’ (MI) റേറ്റിംഗ് എങ്കിലും ഉണ്ടായിരിക്കണം. മാത്രമല്ല, ലവൽ 3 അല്ലെങ്കിൽ അതിന് താഴെയുള്ള തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാൻ കൂടുതൽ കടമ്പകൾ കടക്കേണ്ടി വരും.
അർഹരായ ജീവനക്കാരെ 2026-ന്റെ ആദ്യ പാദത്തിൽ ഗൂഗിളിന്റെ നിയമവിദഗ്ധർ നേരിട്ട് ബന്ധപ്പെടുമെന്ന് കമ്പനി പറയുന്നു. ഈ നീക്കം അമേരിക്കയിൽ എച്ച്-1ബി വിസയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വലിയ ആശ്വാസമാകുമെന്ന് കരുതപ്പെടുന്നു
Google to ramp up green card applications in 2026










