രാജി വയ്ക്കാതിരിക്കാന്‍ ഇന്ത്യന്‍ വംശജന് ഗൂഗിളിന്റെ ഓഫര്‍ ആരെയും ഞെട്ടിക്കും, 830 കോടി രൂപ !

കാലിഫോര്‍ണിയ: സിലിക്കണ്‍വാലിയില്‍ ഗൂഗിളിന്റെയും യൂട്യൂബിന്റെയും വളര്‍ച്ചയിലെ നിര്‍ണായക സാന്നിധ്യങ്ങളിലൊന്നാണ് യൂട്യൂബ് സിഇഒ നീല്‍ മോഹന്‍. ഇന്ത്യന്‍ വംശജനായ ഇദ്ദേഹത്തെ കമ്പനിയില്‍ പിടിച്ചുനിര്‍ത്താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗൂഗിള്‍ അവിശ്വസനീയമായൊരു തുക ഓഫര്‍ ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തല്‍.

2011-ല്‍ ട്വിറ്റര്‍ തന്നെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി നിയമിക്കാന്‍ ആഗ്രഹിച്ചിരുന്നതായും ഇത് തടയാന്‍ ഗൂഗിളിന് അവരുടെ നെടുംതൂണുകളിലൊരാളായ നീലിന് ഏകദേശം 100 മില്യണ്‍ ഡോളര്‍ മൂല്യമുള്ള നിയന്ത്രിത സ്റ്റോക്ക് യൂണിറ്റുകള്‍ വാഗ്ദാനം ചെയ്തതായുമാണ് വെളിപ്പെടുത്തല്‍. ഇതിന്റെ മൂല്യ ഏകദേശം 830 കോടി രൂപ വരും. നീല്‍ മോഹന്‍ എത്രത്തോളം വിലപ്പെട്ട ജീവനക്കാരനാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ വിവരം. നിഖില്‍ കാമത്തുമായുള്ള പോഡ്കാസ്റ്റിലാണ് നീല്‍ മോഹന്‍ ഇത് വെളിപ്പെടുത്തിയത്.

2007ല്‍ ഗൂഗിള്‍ ഡബിള്‍ക്ലിക്ക് ഏറ്റെടുത്തതിനെത്തുടര്‍ന്നാണ് നീല്‍ മോഹന്‍ ഗൂഗിളില്‍ ചേര്‍ന്നത്. യൂട്യൂബിന്റെ വികസനത്തിലും അദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പഠിച്ച നീല്‍ മോഹന്‍ യുഎസിലെ ആന്‍ഡേഴ്‌സണ്‍ കണ്‍സള്‍ട്ടിംഗില്‍ നിന്നാണ് കരിയര്‍ ആരംഭിച്ചത്.

More Stories from this section

family-dental
witywide