ട്രംപിൻ്റെ കണ്ണിലെ കരട്, ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസിനെതിരായ ക്രിമിനൽ കേസ് വീണ്ടും കൊണ്ടുവരാനുള്ള നീതിന്യായ വകുപ്പിന്റെ ശ്രമം തടഞ്ഞ് ഗ്രാൻഡ് ജൂറി

വാഷിംഗ്ടൺ: ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസിനെതിരായ ക്രിമിനൽ കേസ് വീണ്ടും കൊണ്ടവരാനുള്ള പ്രോസിക്യൂട്ടർമാരുടെ ശ്രമം വ്യാഴാഴ്ച ഫെഡറൽ ഗ്രാൻഡ് ജൂറി തള്ളിക്കളഞ്ഞു. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്

ലെറ്റീഷ്യക്കെതിരായ കുറ്റപത്രം കൊണ്ടുവന്ന പ്രോസിക്യൂട്ടർ ലിൻഡ്സെ ഹാലിഗനെ ട്രംപ് ഭരണകൂടം നിയമവിരുദ്ധമായി നിയമിച്ചതായി നവംബറിൽ കണ്ടെത്തിയ യുഎസ് ജില്ലാ ജഡ്ജി കാമറൂൺ മക്‌ഗോവൻ ക്യൂറി പ്രാരംഭ കുറ്റപത്രം തള്ളിയിരുന്നു. ഇതേത്തുടർന്നാണ് പുതിയ നീക്കം.

ഡെമോക്രാറ്റും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രമുഖ വിമർശകയുമായ ലെറ്റീഷ്യ ജെയിംസിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീതിന്യായ വകുപ്പിന്റെ രണ്ടാമത്തെ ശ്രമമാണ് ഇതോടെ പാളിയത്. അതേസമയം, ഇവർക്കെതിരെ പുതിയ കുറ്റപത്രം തേടാൻ പ്രോസിക്യൂട്ടർമാർ പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ട്. ട്രംപിൻ്റെ എതിരാളികളെ കേസിൽകുടുക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കെ ട്രംപിന്റെ രണ്ടാം ടേമിൽ ഗ്രാൻഡ് ജൂറികൾ നിരവധി കുറ്റപത്രങ്ങൾ ഇത്തരത്തിൽ നിരസിച്ചിട്ടുണ്ട്.

സമീപ മാസങ്ങളിൽ ഫെഡറൽ ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെട്ട മൂന്ന് ഉന്നത ട്രംപ് വിമർശകരിൽ ഒരാളാണ് ജെയിംസ്, മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമി, മുൻ ട്രംപ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. കോമിക്കെതിരായ കേസും തള്ളിക്കളഞ്ഞിരുന്നു.

Grand jury blocks Justice Department’s attempt to revive criminal case against New York Attorney General Letitia James

More Stories from this section

family-dental
witywide