
മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ ചെറുമകളും മാധ്യമപ്രവർത്തകയുമായിരുന്ന തത്യാന ഷ്ലോസ്ബർഗ് (35) അന്തരിച്ചു. മാരകമായ രക്താബുർദം ബാധിച്ച് ചികിൽസയിൽ ആയിരുന്നു. കരോലിൻ കെന്നഡിയുടെ മകളാണ്.
പരിസ്ഥിതി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പത്രപ്രവർത്തകയായിരുന്നു. 2024 മേയ് മാസത്തിലാണ് അവരുടെ രോഗം കണ്ടെത്തിയത്. രണ്ടാമത്തെ കുഞ്ഞിനെ ജന്മം നൽകിയ ഉടനെയായിരുന്നു രോഗ നിർണയം. ഇ കഴിഞ്ഞ മാസം അവർ ന്യൂയോർക്കറിൽ എഴുതിയ ഒരു വൈകാരിക ലേഖനം – എ ബാറ്റിൽ വിത്ത് മൈ ബ്ളഡ് – യുഎസിൽ വളരെ ശ്രദ്ധ നേടിയിരുന്നു. തനിക്ക് അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയയുടെ “അപൂർവ മ്യൂട്ടേഷൻ” കണ്ടെത്തിയതായും കൂടിവന്നാൽ ഒരു വർഷം മാത്രമാണ് ആയുസ് എന്ന് ഡോക്ടർമാർ വിധിയെഴുതിയെന്നും അവർ അതിൽ കുറിച്ചിരുന്നു. മാസങ്ങൾ മാത്രം പ്രായമുള്ള തൻ്റെ കുഞ്ഞുമകളെ ലാളിക്കാൻ സാധിക്കാത്തതിൽ അവർ അതിയായി ഖേദിച്ചിരുന്നു.
ഭർത്താവ് ജോർജ്ജ് മോറാൻ. രണ്ട് കുട്ടികളുണ്ട്. മാതാപിതാൾ കരോലിൻ കെന്നഡിയും എഡ് ഷ്ലോസ്ബെർഗും, സഹോദരങ്ങൾ റോസ്, ജാക്ക് .
granddaughter of JFK Tatiana Schlossberg has died of cancer









