
ആഘോഷത്തിൻ്റെയും ഒത്തുചേരലിൻ്റെയും മറ്റൊരു ഓണക്കാലം കൂടി സംഘടിപ്പിക്കുകയാണ് ഗ്രേറ്റർ ചിക്കാഗോ മലയാളി അസോസിയേഷൻ. ഗ്രേറ്റർ ചിക്കാഗോ മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിലുള്ള ഓണാഘോഷം സെപ്റ്റംബർ 6 (ശനി) ന് വൈകീട്ട് 4 മണിക്ക് നടക്കും. സീറോ മലബാർ ചർച്ച് ഹാളിൽ ( 5000 St. Charles Rd, Bellwood IL) സംഘടിപ്പിക്കുന്ന ഓണഘോഷത്തിൽ നിരവധി ഓണപരിപാടികളാണ് അരങ്ങേറുക.
ഘോഷയാത്ര, ചെണ്ടമേളം, പബ്ലിക് മീറ്റിംഗ്, ഓണ സദ്യ, സാംസ്കാരിക ആഘോഷ പരിപാടികൾ തുടങ്ങിയ പരിപാടികൾ ഓണഘോഷത്തിൻ്റെ ഭാഗമായി ഉണ്ടാകും. ഓണസദ്യയുടെയും ആഘോഷങ്ങളുടെയും ഭാഗമാകാൻ ഏവരെയും സംഘാടകർ ക്ഷണിച്ചു. ഓണഘോഷത്തിൻ്റെ ഭാഗമാകാൻ രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് – https://tinyurl.com/gcmaonam25