ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഗ്രെയ്റ്റർ ഷിക്കാഗോ മലയാളി അസ്സോസിയേഷൻ, താൽപര്യമുള്ളവർക്ക് ഒപ്പം ചേരാം

ഷിക്കാഗോയിൽ പൊതുരംഗത്തു കഴിഞ്ഞ രണ്ടു  വർഷമായി സജീവമായി നിലകൊള്ളുന്ന  ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസ്സോസിയേഷിക്കാഗോ മലയാളീ സമൂഹത്തിൽ പ്രവർത്തിച്ചു വരുന്നു  . 2025 മെയ് 07 ന് ഷാംബർഗിൽ ഉള്ള ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചു 57000 ഭക്ഷണ പൊതികൾ സമാഹരിച്ചു .

ഫൊക്കാന റീജണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായർ ഉദ്ഘാടകൻ ആയിരുന്നു . അദ്ദേഹം മുഴുവൻ സമയവും ഫുഡ് പാക്കിങ്ങിൽ പങ്കെടുക്കുകയും ചെയ്തു .  GCMA ചാരിറ്റി കോഓർഡിനേറ്റർ ടോമി മെതിപ്പാറ,  പ്രസിഡന്റ് ജിതേഷ് ചുങ്കത്ത് ,  സെക്രട്ടറി സേവ്യർ ജോൺ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

തുടർന്നും നിരവധി ആതുര സേവന  പദ്ധതികളുമായി പ്രവർത്തിക്കുവാനായി ഗ്രെയ്റ്റർ ചിക്കാഗോ മലയാളീ അസ്സോസിയേൻ  തീരുമാനിച്ചു . ഈ വർഷം തന്നെ കൂടുതൽ ഫീഡ് ദി ഹങ്കർ പ്രോഗ്രാംസ് , അഡോപ്റ് എ ഹൈവേ  തുടങ്ങിയ കമ്മ്യൂണിറ്റി ഓറിയെന്റെഡ് പരിപാടികൾ നടപ്പാക്കുന്നതായിരിക്കുമെന്ന്  സംഘടന ഭാരവാഹികൾ അറിയിച്ചു . ഈ സംഘടയുടെ വിവിധ കല , കായിക , സാംസ്‌കാരിക , കാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ താല്പര്യമുള്ള മലയാളികൾ സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെടുക ( സെക്രട്ടറി സേവ്യർ ജോൺ 312 391 6767 )

More Stories from this section

family-dental
witywide