സാൻ ഡീഗോയിൽ പൊലിഞ്ഞത് അമേരിക്കൻ സ്വപ്നം, ഗുജറാത്തിലെ ബ്രിജേഷ് പട്ടേലിനും സംഗീതക്കും നഷ്ടമായത് 2 മക്കളെ, അപകടം മനുഷ്യക്കടത്ത് ബോട്ട് മറിഞ്ഞ്

മെയ് 5 ന്, സാൻ ഡീഗോയ്ക്കു സമീപം മനുഷ്യക്കടത്ത് ബോട്ട് മറിഞ്ഞ് കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ വിവരങ്ങൾ പുറത്ത്. യുഎസ്-മെക്സിക്കോ അതിർത്തിയിൽ നിന്ന് ഏകദേശം 30 മൈൽ വടക്കുള്ള ടോറി പൈൻസ് സ്റ്റേറ്റ് ബീച്ചിൽ നിന്ന് അധികം ദൂരത്തല്ലാതെ തോണി മറിഞ്ഞായിരുന്നു അപകടം. തോണിയിൽ 16 പേരുണ്ടായിരുന്നു,

സംഭവത്തിൽ മരിച്ച മൂന്ന് പേരിൽ ഗുജറാത്തിലെ ബ്രിജേഷ് പട്ടേലിന്റെയും സംഗീത പട്ടേലിന്റെയും മകനായ 10 വയസ്സുള്ള പ്രിൻസ് പട്ടേലും ഉൾപ്പെടുന്നു. പ്രിൻസിൻ്റെ സഹോദരി 14 വയസുള്ള മഹി പട്ടേലിനെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. മതാപിതാക്കളായ 39 വയസ്സുള്ള ബ്രിജേഷും 38 വയസ്സുള്ള സംഗീതയും രക്ഷപ്പെട്ടു, പക്ഷേ ഗുരുതരമായ പരിക്കുകളോടെ സാൻ ഡീഗോയിൽ ആശുപത്രിയിലാണ്. അപകടത്തിൽ 9 പേരെ കാണാതായിട്ടുണ്ട്. നാലു പേർ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളു. പക്ഷേ ഇവരുടെ നില ഗുരുതരമാണ്.

ബ്രിജേഷ് പട്ടേലിന്റെ കുടുംബം ഗുജ്റാത്ത് മെഹ്സാനയിലെ കുക്കർവാഡയിലെ ആനന്ദപുര ഗ്രാമത്തിലാണ്, കുറച്ച് വർഷങ്ങളായി അഹമ്മദാബാദിലാണ് ഇവർ താമസിക്കുന്നത്.

2024 ലെ ദീപാവലിക്ക് മുമ്പ് യുകെയിലേക്ക് ടൂറിസ്റ്റ് വിസയുമായി കുടുംബം ഇന്ത്യ വിട്ടിരുന്നുവെന്നും, അവർ ലണ്ടനിലാണെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ചതായും ഒരു ബന്ധു പറഞ്ഞു. “അവർ അവധിക്കാലം ആഘോഷിക്കാൻ പോയതാണെന്ന്, ഞങ്ങൾ കരുതി,”

. “എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് വ്യക്തതയില്ല, അവർ എങ്ങനെ അവിടെ എത്തിയെന്ന് അറിയില്ല. ഞങ്ങൾ ഞെട്ടലിലാണ്,” ബന്ധുക്കൾ പറഞ്ഞു.

മെക്സിക്കോയിലെ പരമ്പരാഗത മത്സ്യബന്ധന ബോട്ടായ പംഗയിൽ 16 പേരെ അമേരിക്കയിലേക്ക് കടൽ വഴി കടത്താൻ ശ്രമിക്കുന്നതിനിടെ തിരയിൽപ്പെട്ട് പംഗ മറിഞ്ഞായിരുന്നു അപകടം.

കള്ളക്കടത്ത് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അഞ്ച് മെക്സിക്കൻ പൗരന്മാർക്കെതിരെ സാൻ ഡീഗോയിലെ ഫെഡറൽ പ്രോസിക്യൂട്ടർമാർ കുറ്റം ചുമത്തിയിട്ടുണ്ട്. വധശിക്ഷ നൽകാവുന്ന കുറ്റം, കള്ളക്കടത്ത് എന്നീ കുറ്റങ്ങൾ അവർക്കെതിരെ ചുമത്തിയിട്ടുണ്ട്. അവർക്കെതിരെ വധശിക്ഷ നടപ്പിലാക്കാൻ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു.

Gujarat’s Patel family among boat accident at san diego

Also Read

More Stories from this section

family-dental
witywide